Pages

Thursday 28 February 2013

ഓര്‍ഫനേജ് യുപി സ്കൂള്‍ പഠനയാത്ര


പടിഞ്ഞാറ്റുംമുറി: ഓര്‍ഫനേജ് യു.പി. സ്കൂള്‍ 2012-13 വര്‍ഷത്തെ ഏകദിന പഠനയാത്ര 25/2/13ന് തിങ്കളാഴ്ച ഊട്ടിയിലേക്ക് നടത്തി. 158 കുട്ടികള്‍ മൂന്ന് ലക്ഷ്വറി ബസ്സുകളിലായാണ് യാത്ര തിരിച്ചത്. സൈറ്റ് സീയിംഗ്, ഷൂട്ടിംഗ് പോയിന്‍റ്, ബോട്ട് ഹൗസ്, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിനു പുറമെ ഊട്ടിയില്‍ നിന്നും കുന്നൂരിലേക്ക് മീറ്റര്‍ഗേജ് ട്രെയിന്‍ സര്‍വ്വീസില്‍ യാത്ര നടത്തുകയും ചെയ്തു. 
യാത്രക്കിടെ നടത്തിയ ഷോപ്പിംഗ് കുട്ടികള്‍ ഏറെ ആസ്വദിച്ചു.

Friday 22 February 2013

ഓര്‍ഫനേജ് യു.പി. സ്കൂളിന് 'സ്കൂള്‍ എക്സലന്‍സ് സെര്‍ട്ടിഫിക്കറ്റ്

"PADANAM MADHURAM" Programme with innovative prespective and the School is award EXCELLENCE CERTIFICATE 2013

'സ്നേഹമന്ത്ര 2013'


കേരള ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച 'സ്നേഹമന്ത്ര ആരോഗ്യ സന്ദേശയാത്ര മാജിക് ഷോ' ഫസ്ഫരി കാന്വസില്‍ സന്ദര്‍ശനം നടത്തി. 'മാതൃശിശു ആരോഗ്യം- ജീവിത ശൈലീ രോഗങ്ങള്‍' എന്നീ വിഷയത്തെ ആസ്പദമാക്കി മജീഷ്യന്‍ ഇന്ദ്ര അജിത്ത് തിരുവനന്തപുരം അവതരിപ്പിച്ച മാജിക് ഷോ അരങ്ങേറി. ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രസിന്‍സിപ്പാള്‍ അനിലന്‍ വറ്റലൂര്‍ ഉദ്ഘാടനം ചെയ്ത ഷോ കുട്ടികള്‍ക്ക് ഏറെ ഗുണപ്രദമായി.

പകല്‍വീട് കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു


പടിഞ്ഞാറ്റുംമുറി: ഫസ്ഫരി ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴില്‍ വയോജനങ്ങള്‍ ക്കായി പ്രവര്‍ത്തിക്കുന്ന പകല്‍വീട് 'കൃഷിയും ആനുകൂല്യങ്ങളും' എന്നവിഷയത്തെ കുറിച്ച് കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. കൂട്ടിലങ്ങാടി കൃഷി ഓഫീസര്‍ ശ്രീമതി രഞ്ചിത, അസി. കൃഷി ഓഫീസര്‍ സന്ധ്യ എന്നിവര്‍ ക്ലാസ്സെടുത്തു. എം.കെ. അബ്ദുറഹ്മാന്‍ മുബാറക്, കെ.വി. കുഞ്ഞഹമ്മദ്, ഷാഫി കാരൊള്ളി എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കി.

Wednesday 13 February 2013

കായിക താരങ്ങള്‍ക്ക് സ്വീകരണം നല്‍കി


പടിഞ്ഞാറ്റുംമുറി: ഓര്‍ഫനേജ് യു.പി. സ്കൂളില്‍ നിന്നും ഈ വര്‍ഷം കായിക മത്സരങ്ങളില്‍ പങ്കെടുത്ത് വിജയം കൊയ്ത താരങ്ങള്‍ക്ക് സ്വീകരണം നല്‍കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍.കെ. അഹമ്മദ് അഷ്റഫ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നിര്‍വ്വഹിച്ചു. ചടങ്ങളില്‍ കെ.എം. അഹമ്മദ് നിഷാദ് PET, സ്വാഗതവും, എച്ച്.എം., വി.ടി. ആസ്യ ടീച്ചര്‍ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് അഹമ്മദ് അഷ്റഫ് ഉദ്ഘാടനവും സമ്മാന വിതരണവും നടത്തി. ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ എന്‍.കെ. അബ്ദുറഹ്മാന്‍ മുബാറക് ആശംസ പ്രസംഗവും, നാസര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Sunday 10 February 2013

19-ാം ഇന്‍റര്‍ ഓര്‍ഫനേജ് ഫെസ്റ്റില്‍ ഫസ്ഫരി രണ്ടാം സ്ഥാനം നിലനിര്‍ത്തി


    ആര്‍ട്സില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ 'ഫസ്ഫരി'ക്ക് വണ്ടൂര്‍ CI മൂസ ട്രോഫി വിതരണം ചെയ്യുന്നു.

  സ്പോര്‍സ്ടില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ 'ഫസ്ഫരി'ക്ക് വണ്ടൂര്‍ CI മൂസ ട്രോഫി വിതരണം ചെയ്യുന്നു.
വണ്ടൂര്‍: 19-ാം ഇന്‍റര്‍ ഓര്‍ഫനേജ് ഫെസ്റ്റില്‍ ഫസ്ഫരി രണ്ടാം സ്ഥാനം നിലനിര്‍ത്തി. സ്പോര്‍ട്സ് വിഭാഗത്തില്‍ സഅദ് ഹുസൈന്‍ പി.ടി., ആര്‍ട്സില്‍ ഷെക്കീബയും വ്യക്തിഗത ചാന്വ്യന്‍ന്മാരായി. സീനിയര്‍, ജൂനിയര്‍ വിഭാഗത്തില്‍ ഒപ്പനക്ക് എ ഗ്രേഡും ഫസ്റ്റും കരസ്ഥമാക്കി.

Friday 8 February 2013

ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്


പടിഞ്ഞാറ്റുംമുറി: വയോജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന 'പകല്‍വീട്' ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. 'ജീവിത ശൈലീ രോഗങ്ങള്‍' എന്ന വിഷയത്തെ കുറിച്ചാണ് ക്ലാസ്സെടുത്ത്. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി. ഉസ്മാന്‍ ക്യാന്വ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. മുഹമ്മദാലി, മുരളി ബാലുശ്ശേരി, ശോഭ എന്നിവര്‍ ക്ലാസ്സെടുത്തു.
മുഴുവന്‍ പകല്‍വീട് അംഗങ്ങളും ക്യാന്വില്‍ പങ്കെടുത്തു.
എം.കെ. അബ്ജുറഹ്മാന്‍ മുബാറക്, ജൈസല്‍ ചോലക്കല്‍, ഷാഫി, സമീര്‍ എന്നിവര്‍ ക്യാന്വിന് നേതൃത്വം നല്‍കി.

Thursday 7 February 2013


 പടിഞ്ഞാറ്റുംമുറി ഫസ്ഫരി ഓര്‍ഫനേജ് ഹൈസ്കൂളില്‍ ഈ വര്‍ഷം പത്താം ക്ലാസ്സുകാര്‍ക്ക് ആരംഭിച്ച രാത്രികാല പഠന ക്യാന്വില്‍ നിന്ന്....

Wednesday 6 February 2013

ഫസ്ഫരി ഇംഗ്ലീഷ് സ്കൂള്‍ കെ.ജി. വിഭാഗം 2012-13 അധ്യയന വര്‍ഷത്തെ ടൂര്‍ സംഘടിപ്പിച്ചു


പടിഞ്ഞാറ്റുംമുറി: ഫസ്ഫരി ഇംഗ്ലീഷ് സ്കൂള്‍ കെ.ജി. വിഭാഗം 2012-13 അധ്യയന വര്‍ഷ ടൂര്‍ സംഘടിപ്പിച്ചു. ടൂര്‍ കുട്ടികള്‍ക്ക് ഏറെ രസകരവും പുത്തനുണര്‍വ്വുമായി. വളാഞ്ചേരി ഫ്ളോറ ഫാന്‍റസിയ വാട്ടര്‍തീം  പാര്‍ക്കിലേക്കായിരുന്നു ഈ വര്‍ഷത്തെ യാത്ര. ഫെബ്രു.4ന് കാലത്ത് പുറപ്പെട്ട് രാത്രി 11.30നാണ് കുട്ടികള്‍ സ്കൂളില്‍ തിരിച്ചെത്തിയത്.

ഫസ്ഫരി കാന്വസില്‍ പെണ്‍കുട്ടികളുടെ നിസ്കാരമുറി വിപുലീകരിക്കുന്നു


ഫസ്ഫരി കാന്വസില്‍ പെണ്‍കുട്ടികളുടെ നിസ്കാരമുറി കൂടുതല്‍ സൗകര്യാര്‍ത്ഥം വിപുലീകരിക്കുന്നു. ഓര്‍ഫനേജ് സൗദി അറേബ്യയിലെ ജിദ്ദ കമ്മറ്റിയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഒട്ടേറെ നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്തുപോരുന്ന ജിദ്ദ കമ്മറ്റിയുടെ പ്രവര്‍ത്തനത്തില്‍ മികച്ച ഒന്നാണ് ഈ മസ്ജിദ് നിര്‍മ്മാണം.

ഫസ്ഫരി ടി.ടി.ഐ.യില്‍ റീജണല്‍ പ്രാക്ടിക്കല്‍ എക്സാമിനേഷന്‍ ബോര്‍ഡി‍ന്റെ സന്ദര്‍ശനം

ഫസ്ഫരി ടി.ടി.ഐ.യില്‍ റീജണല്‍ പ്രാക്ടിക്കല്‍ എക്സാമിനേഷന്‍ ബോര്‍ഡി‍ന്റെ സന്ദര്‍ശനം അവസാനിച്ചു. ഫെബ്രു.4,5 തിയ്യതികളിലായി നടന്ന സന്ദര്‍ശനത്തില്‍ ബോര്‍ഡ് ചെയര്‍മാന്‍ രമേശന്‍ ഡയറ്റ് കാസര്‍കോഡ്, തികഞ്ഞ സംതൃപ്തി രേഖപ്പെടുത്തി. എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായും കൃത്യമായും ചെയ്ത് തീര്‍ക്കാനും കുട്ടികള്‍ക്ക് വ്യക്തമായ ധാരണ നല്‍കാനും ടി.ടി.ഐ അധ്യാപകര്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് ബോര്‍ഡ് വിലയിരുത്തി. സെക്കണ്ടന്‍റ് ഇയര്‍ ക്ലാസിലെ ഷബീര്‍ വി. ഉസ്മാന്‍ എന്ന കുട്ടിയുടെ കഴിവിനെ എടുത്ത് പറഞ്ഞ ബോര്‍ഡ് അംഗങ്ങള്‍ ടി.ടി.ഐ. മിനുട്സില്‍ അവന്‍റെ പേര് പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്തു. തങ്ങള്‍ സന്ദര്‍ശിച്ചതിലെ മികച്ച ടി.ടി.ഐ. എന്ന് ബോര്‍ഡ് ഫസ്ഫരിയെ വിലയിരുത്തി.

Saturday 2 February 2013

'ഒരു ചെറുകൈ സഹായം' പദ്ധതി ആരംഭിച്ചു

           'ഒരുചെറുകൈ സഹായം' പദ്ധതിയുടെ ആദ്യ സഹായം പഞ്ചായത്ത് പ്രസിഡന്‍റ്             
                  എന്‍.കെ. അഹമ്മദ് അഷ്റഫ് വാര്‍ഡ് മെന്വര്‍ ശ്രീമതി. ശ്രീദേവിയെ ഏല്‍പ്പിച്ച്
                  ഉദ്ഘാടനം ചെയ്യുന്നു.
പടിഞ്ഞാറ്റുംമുറി: ഓര്‍ഫനേജ് യു.പി.സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് രൂപീകരിച്ച 'ഒരു ചെറുകൈ സഹായം' പദ്ധതി ആരംഭിച്ചു. മലയാള മനോരമയുടെ 'നല്ലപാഠം' പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പദ്ധതി നടത്തുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കൂട്ടിലങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.കെ. അഹമ്മദ് അഷ്റഫ് നിര്‍വ്വഹിച്ചു.  വിദ്യാലയത്തിലെ നിര്‍ദ്ധന കുടുംബത്തിലെ വിദ്യാര്‍ത്ഥി അക്ഷിതയുടെ കുടുംബത്തിനാണ് ആദ്യ സഹായം നല്‍കിയത്. വിദ്യാര്‍ത്ഥിയുടെ വികലാംഗനായ അച്ഛന്‍ മരണമടഞ്ഞതിനെത്തുടര്‍ന്ന് അദ്ദേഹം നടത്തിപ്പോന്നിരുന്ന കൊച്ചു കച്ചട സ്ഥാപനം അടഞ്ഞു കിടക്കുകയായിരുന്നു. കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്ന കച്ചവടം 'ഒരു ചെറുകൈ സഹായം' മുഖേന വീണ്ടും തുറന്ന് കടയിലേക്കാവശ്യമായ സാധനങ്ങള്‍ വാങ്ങിക്കൊടുക്കുകയായിരുന്നു.


Blog Archive