Pages

Wednesday 30 November 2011

ഐ.ടി. രംഗത്തെ ഫസ്ഫരിയുടെ മുന്നേറ്റങ്ങള്‍

  • മലപ്പുറം ജില്ലയില്‍ ആദ്യമായി യു.പി സ്ക്കൂളില്‍ കമ്പ്യൂട്ടര്‍ പഠനം ആരംഭിച്ചത് ഫസ്ഫരി കാമ്പസിലെ ഒ.യു.പി. സ്ക്കൂളിലാണ്. 
  • 2010 ഡിസംബര്‍ 2 ന് ആരംഭിച്ച “ഫസ്ഫരി അലര്‍ട്ടി” ലൂടെ കാമ്പസില്‍ നടക്കുന്ന വിവരങ്ങള്‍ തത്സമയം വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളിലേക്ക് എത്തിക്കാന്‍ സാധിക്കുന്നു.
  • 2010 ഡിസംബര്‍ 2 ന് ഫസ്ഫരി കാമ്പസിനു വേണ്ടി നിര്‍മ്മിച്ച “AUDIO VISUAL SMART CLASS ROOM" ന്റെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജല്‍സീമിയ നിര്‍വഹിച്ചു.
  •  സ്ക്കൂളിലെ എല്ലാ കുട്ടികള്‍ക്കും ഇ- മെയില്‍ വിലാസം എന്ന സംരംഭത്തിന് തുടക്കം കുറിച്ചു.
  •  സ്ക്കൂളിന്റെയും വിദ്യാര്‍ത്ഥികളുടേയും ആവശ്യത്തിനായി ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കി. 

Sunday 27 November 2011

ഫസ്ഫരി കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഏറുമാടം ശ്രദ്ദേയമായി

                                 ഫസ്ഫരി കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഏറുമാടം
പടിഞ്ഞാറ്റുമ്മുറി: ലോക വന വര്‍ഷത്തോടനുബന്ധിച്ച് യത്തീംഖാനയില്‍ താമസിച്ചു പഠിക്കുന്ന ഗൂഡല്ലൂര്‍, മയ്സൂര്‍ വിദ്യാര്‍ത്ഥികളായ നജ്മുദ്ദീന്‍ , റിന്‍ഷാദ്, ഹസ്സന്‍, ജസീം, സ്വാദിഖ് അലി, സക്കീര്‍ ഹുസ്സയ്ന്‍, സദ്ദാം പാഷ തുടങ്ങിയ വിദ്യാര്‍ത്ഥികളാണ് ഏറുമാടം നിര്‍മ്മിച്ചത്.

കൂട്ടിലങ്ങാടി പഞ്ചായത്ത് കേരളോത്സവത്തില്‍ ഒന്നാംസ്ഥാനം FOHSS ന്

കൂട്ടിലങ്ങാടി പഞ്ചായത്ത് കേരളോത്സവത്തില്‍ കായിക മേളയില്‍ ഫസ്ഫരി കാമ്പസിലെ വിദ്യാര്‍ത്ഥികള്‍ തിളക്കമാര്‍ന്ന വിജയം നേടി

മങ്കട ഉപജില്ലാ കായിക മേളയില്‍ ഓവര്‍ ആള്‍ ചാമ്പ്യന്‍ഷിപ്

മങ്കട ഉപജില്ലാ കായിക മേളയില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ ഓവര്‍ ആള്‍ ചാമ്പ്യന്‍ഷിപ്പും സബ്ജുനിയര്‍ വിഭാഗത്തില്‍ ഇന്റിവിജുഅല്‍ ചാമ്പ്യന്‍ഷിപ്പും ഫസ്ഫരി ഹയര്‍സെക്കന്ററി സ്ക്കുള്‍ സ്വന്തമാക്കി.