Pages

Thursday 31 January 2013

ഫസ്ഫരി കാന്വസ് അബ്ഡേഷന്‍ വേര്‍ഷന്‍ വെബ്സൈറ്റ് ലോജീംഗ് ചെയ്തു


ഫസ്ഫരി കാന്വസ് അബ്ഡേറ്റ് വേര്‍ഷന്‍ വെബ്സൈറ്റ് ലോജിംഗ് മലപ്പുറം മണ്ഡലം എം.എല്‍.എ. ശ്രീ. ഉബൈദുല്ല നിര്‍വ്വഹിച്ചു. എം.എ.എഫ്.എം. യതീംഖാനയുടെ കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളുടെ വിശദവിവരം സൈറ്റില്‍ ലഭ്യമാണ്. സ്ഥാപനങ്ങളുടെ അഡ്മിഷന്‍ ഫോം, ലേറ്റസ്റ്റ് ന്യൂസ് എന്നിവ ഉപയോഗപ്പെടുത്താവുന്നതാണ്. 
www.fazfari.org
E-mail: info@fazfari.org

please visit....

thanking you











ഫസ്ഫരി കിഡ്സ് ഫെസ്റ്റ് സമാപിച്ചു

ഫസ്ഫരി ഇംഗ്ലീഷ് സ്കൂള്‍ കിഡ്സ് ഫെസ്റ്റ് 013 സമാപിച്ചു. പി. ഉബൈദുല്ല എം.എല്‍.എ. ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി. ഉസ്മാന്‍ ആശംസ പ്രസംഗം നടത്തി. പ്രശസ്ത ഗായികയും ജെയ്ഹിന്ദ് ടിവി അവതാരികയുമായ സുല്‍ഫ മഞ്ചേരി ഫെസ്റ്റില്‍ മുഖ്യാതിഥിയായി. തുടര്‍ന്ന് പിഞ്ചുകുഞ്ഞുങ്ങളുടെ കലാ മത്സരവും അരങ്ങേറി.

ഫസ്ഫരി ഓര്‍ഫനേജ് സ്റ്റുഡന്‍റ് സപ്ലിമെന്‍റ് പുറത്തിറക്കി

പടിഞ്ഞാറ്റുംമുറി: പുണ്യ റബീഉല്‍ അവ്വലിനനുബന്ധിച്ച് ഓര്‍ഫനേജ് വിദ്യാര്‍ത്ഥികള്‍ സപ്ലിമെന്‍റ് ' നേര്‍കാഴ്ച' പുറത്തിറക്കി. സപ്ലിമെന്‍റിന്‍റെ പ്രകാശന കര്‍മ്മം മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി. ഉസ്മാന്‍ നിര്‍വ്വഹിച്ചു. എഡിറ്റര്‍ എം. റിയാസുദ്ധീന്‍, സ്വാലിഹ് കെ.ടി. സബ് എഡിറ്റര്‍, ശറഫുദ്ധീന്‍. വി. സബ് എഡിറ്റര്‍, നസീഫ് കെ.വി.എം. സബ് എഡിറ്റര്‍ എന്നീ വിദ്യാര്‍ത്ഥികളുടെ ശ്രമഫലമായാണ് സപ്ലിമെന്‍റ് പുറത്തിറക്കിയത്.

Monday 28 January 2013

രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാന്വ്


പടിഞ്ഞാറ്റുംമുറി: എം.എ.എഫ്.എം. യതീംഖാന പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യത്തില്‍ അന്തേവാസികള്‍ക്ക് രക്തഗ്രൂപ്പ് നിര്‍ണ്ണയ ക്യാന്വ് സംഘടിപ്പിച്ചു. സുനീറ, കൗലത്ത്, നജ്മുന്നീസ, സൗദ, ബുഷറ എന്നിവര്‍ ക്യാന്വിന് നേതൃത്വംനില്‍കി.

Sunday 27 January 2013

മെഡിക്കല്‍ ക്യാന്വും ബോധവല്‍ക്കരണ ക്ലാസും നടത്തി


പടിഞ്ഞാറ്റുംമുറി: ഫസ്ഫരി ചാരിറ്റബിള്‍ ട്രസ്റ്റിനും കീഴില്‍ പ്രവര്‍ത്തിക്കുന്ന പകല്‍വീട് വയോജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാന്വും ബോധവല്‍ ക്കരണ ക്ലാസും സംഘടിപ്പിച്ചു. കൂട്ടിലങ്ങാടി ഹെല്‍ത്ത് സെന്‍റര്‍ ഡോ: ഫിറോസ് ഖാന്‍ നേതൃത്വം നല്‍കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. മുഹമ്മദ് ബോധവല്‍ക്കരണ ക്ലാസ് നടത്തി. 
ക്യാന്വ് ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി. രോഗികള്‍ക്ക് സൗജന്യ മരുന്ന് വിതരണവും നടത്തി. അബ്ദുറഹ്മാന്‍ മുബാറക്, ജൈസല്‍ ചോലക്കല്‍, ഷാഫി പടിഞ്ഞാറ്റുംമുറി ക്യാന്വ് നിയന്ത്രിച്ചു.

ഫസ്ഫരി മീലാദ് ഫെസ്റ്റ് സമാപിച്ചു


പടിഞ്ഞാറ്റുമുറി: ഓര്‍ഫനേജ് മദ്രസാ വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് നബിദിന ഘോഷയാത്രയും കുട്ടികളുടെ കലാസാഹിത്യ മത്സരവും നടത്തി.
ഓര്‍ഫനേജ് സെക്രട്ടറി അബ്ദുറഹ്മാന്‍ മുബാറക് പതാക ഉയര്‍ത്തി. ഘോഷയാത്രക്ക് സദര്‍ മുഅല്ലിം ബഹ്ജത്ത് ഹുസൈന്‍ ഫൈസി നേതൃത്വം നല്‍കി. കാന്വസില്‍ നടന്ന സമാപന സമ്മേളനം അബ്ദുല്ല വഹബി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ കലാവിരുന്നും ദഫ് പ്രോഗ്രാം അരങ്ങേറി.

Friday 25 January 2013

റിപ്പബ്ലിക് ദിനാഘോഷം നടത്തി

 
പടിഞ്ഞാറ്റുംമുറി: ഫസ്ഫരി കാന്വസില്‍ വര്‍ണ്ണാഭമായി റിപ്പബ്ലിക് ദിനാഘോഷം നടന്നു. രാവിലെ 9 മണിക്ക് ബഹു. കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍.കെ. അഹമ്മദ് അഷ്റഫ് പതാക ഉയത്തി. തുടര്‍ന്ന് വാര്‍ഡ് മെന്വറുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്‍റ് ഉദ്ഘാടനം ചെയ്തു. കാന്വസ് സെക്രട്ടറി അബ്ദുറഹ്മാന്‍ മുബാറക്, സ്കൂള്‍ പി.ടി.എ. പ്രസിഡ്ന്‍റുമാര്‍, എച്ചമ്മുമാര്‍ ആശംസാ പ്രസംഗം നടത്തി.
വിദ്യാര്‍ത്ഥികള്‍ക്ക് പായസ വിതരണവും നടത്തി.

ഫസ്ഫരി യതീംഖാന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ശ്രദ്ധേയമായി


പടിഞ്ഞാറ്റുംമുറി: 1999 ബാച്ചിലെ ഓര്‍ഫനേജ് അന്തേവാസികള്‍ ഫസ്ഫരി കാന്വസില്‍ കുടുംബസമേതം ഒത്തുചേര്‍ന്നത് ഹൃദ്യമായ ഒരു അനുഭവമായി മാറി. ഈ ബാച്ചിലെ അന്‍വര്‍ സാദിഖിന്‍റെയും റിസവാന്‍റെയും ശ്രമഫലമായാണ് ഈ അത്യപൂര്‍വ്വ സംഗമം നടന്നത്. അനുഭവങ്ങള്‍ പങ്കുവെച്ചും ഓര്‍ഫനേജ് അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കിയും ചടങ്ങിനെ അവര്‍ അവിസ്മരണീയമാക്കി മാറ്റി.