Pages

Monday 21 May 2012

എം.എ.എഫ്.എം. ഓര്‍ഫനേജ് മന്ത്രി ശ്രീ. അനില്‍കുമാര്‍ സന്ദര്‍ശിച്ചു

 പടിഞ്ഞാറ്റുംമുറി: എം.എ.എഫ്.എം. ഓര്‍ഫനേജ് പട്ടികജാതി-പട്ടികവര്‍ഗ്ഗ ടൂറിസം വകുപ്പ് മന്ത്രി ബഹു. എ.പി. അനില്‍കുമാര്‍ സന്ദര്‍ശിച്ചപ്പോള്‍. സമീപം ഓര്‍ഫനേജ് സെക്രട്ടറി എം.കെ. അബ്ദറഹ്മാന്‍ മുബാറക്, മങ്കടമണ്ഡലം യൂത്ത്കോണ്‍ഗ്രസ് സെക്രട്ടറി നാസര്‍ പടിഞ്ഞാറ്റുംമുറി.

ഫസ്ഫരി കാമ്പസിലെ കുട്ടിപ്പോലീസ് ക്യാമ്പ് സമാപിച്ചു




 ടിഞ്ഞാറ്റുമുറി: അച്ചടക്കത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് കുട്ടിപ്പോലീസുകാരുടെ ജില്ലാതല ക്യാമ്പ് സമാപിച്ചു. ജില്ലയിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ക്കായാണ് പടിഞ്ഞാറ്റുമുറി എം.എ.എഫ്.എം. ഓര്‍ഫനേജ് കാമ്പസില്‍ രണ്ട് ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചത്.

പോലീസ് സംവിധാനത്തെ പരിചയപ്പെടുത്തുകയും കൃത്യനിഷ്ഠയോടെ കാര്യങ്ങള്‍ ചെയ്യാനുള്ള ശീലം ഉണ്ടാക്കുകയും ലക്ഷ്യമിട്ടാണ് ക്യമ്പ് നടത്തിയത്. പോലീസിന്റെ ശേഖരത്തിലുള്ള ആയുധങ്ങളെക്കുറിച്ചും വാര്‍ത്താവിനിമയ സംവിധാനത്തെക്കുറിച്ചും കുട്ടിപ്പോലീസുകള്‍ക്ക് പരിചയപ്പെടാന്‍ അവസരം ലഭിച്ചു. പോലീസ്‌നായയുടെ പ്രകടനങ്ങളും ബോംബ് നിര്‍വീര്യമാക്കുമ്പോഴുള്ള മുന്‍കരുതലുമെല്ലാം മനസ്സിലാക്കി. ജില്ലയിലെ 22 സ്‌കൂളുകളില്‍ നിന്നായി 278 സ്റ്റുഡന്റ്‌സ് പോലീസ് കാഡറ്റുകളാണ് ക്യാമ്പില്‍ പങ്കെടുത്തത്. മന്ത്രി എ.പി. അനില്‍കുമാര്‍ ക്യാമ്പ് ഉദ്ഘാടനംചെയ്തു. ടി.എ. അഹമ്മദ്കബീര്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. രണ്ട് ദിവസങ്ങളിലായി വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നടന്നു. പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ ടി. മിത്ര, ഗോപീരാജ്, ഡി.എം.ഒ ഡോ. കെ. സക്കീന, ശശിധരന്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു.
സമാപനസമ്മേളനം ജില്ലാ പോലീസ് മേധാവി കെ. സേതുരാമന്‍ ഉദ്ഘാടനംചെയ്തു. മേഴ്‌സി അധ്യക്ഷതവഹിച്ചു. ഡിവൈ.എസ്.പിമാ
രായ എം.പി. മോഹനചന്ദ്രന്‍, അബ്ദുല്‍കരീം എന്നിവര്‍ പ്രസംഗിച്ചു.