Pages

Sunday 22 July 2012

ഫസ്ഫരി സ്പോര്‍ട്സ് അക്കാദമിയുടെ പരിശീലകന്‍ ബയണ്‍മ്യൂണിക്കിന്‍റെ മൈതാനത്ത് പന്ത് തട്ടാനെത്തുന്ന കേരള ടീമിന്‍റെ പരിശീലകന്‍


പടിഞ്ഞാറ്റുംമുറി: ഫസ്ഫരി സ്പോര്‍ട്സ് അക്കാദമിയുടെ പരിശീലകന്‍, ബയണ്‍ മ്യൂണിക്കിന്‍റെ മൈതാനത്ത് പന്ത് തട്ടുന്ന കേരള ടീമിന്‍റെ പരിശീലകനായി കെ.എം. അഹമ്മദ് നിഷാദിനെ തിരഞ്ഞെടുത്തു. മലപ്പുറം ജില്ലക്ക് ഒട്ടേറെ പുരസ്കാരങ്ങള്‍ നേടി തന്ന  നിഷാദ്  പടിഞ്ഞാറ്റുംമുറി ഓര്‍ഫനേജ് യു.പി. സ്കൂള്‍ കായികാധ്യാപകനാണ്. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന അണ്ടര്‍ 14 സബ് ജൂനിയര്‍ ഫുട്ബാള്‍ മത്സരത്തില്‍ ചാന്വ്യന്മാരായ മലപ്പുറം ജില്ലാ ടീമിന്‍റെ പരിശീലകനായും പ്രവര്‍ത്തിച്ചു. 2010 സംസ്ഥാന സബ്ജൂനിയര്‍ കോച്ചായി പ്രവര്‍ത്തിച്ചു. ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍റെ സി ലൈസന്‍സ് നേടിയ പലിശീലകനാണ് അഹമ്മദ് നിഷാദ്.

Tuesday 17 July 2012

പകല്‍വീട് അംഗങ്ങള്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം സന്ദര്‍ശിച്ചു



പടിഞ്ഞാറ്റുംമുറി: എം.എ.എഫ്.എം. ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ കീഴില്‍ വയോജനങ്ങളുടെ ക്ഷേമത്തിനായി ആരംഭിച്ച പകല്‍വീട് അംഗങ്ങള്‍ ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രം സന്ദര്‍ശിച്ചു. മേമന ബാപ്പു മാസ്റ്ററുടെ നേതൃത്വത്തിലുള്ള സം‌ഘത്തെ കാര്‍ഷിക ഗവേഷണകേന്ദ്രം ഡയറക്ടര്‍ സ്വീകരിക്കുകയും പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഉദ്യോഗസ്ഥ ഗൈഡിന്‍റെ കൂടെ മുഴുവന്‍ ഭാഗവും ചുറ്റിക്കാണുകയും  കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു. നര്‍മ്മം പങ്കുവെച്ചും പൊട്ടിച്ചിരിച്ചുമുള്ള ഈ യാത്ര ഏവര്‍ക്കും ഹൃദ്യമായ ഒരനുഭവമായി മാറി.

Monday 16 July 2012

പി.ടി.എ. ജനറല്‍ബോഡി യോഗവും അവാര്‍ഡ് ദാനവും നടന്നു



പടിഞ്ഞാറ്റുംമുറി ഫസ്ഫരി ഓര്‍ഫനേജ് ഹയര്‍സെക്കണ്ടറി സ്കൂളിന്‍റെ പി.ടി.എ. ജനറല്‍ബോഡിയോഗവും 2012 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. , പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും 14-07-2012 ശനിയാഴ്ച സ്കൂളില്‍ വെച്ച് നടന്നു.
ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ പി. വിശ്വനാഥന്‍ മാസ്റ്റര്‍ സ്വാഗതവും, പി.ടി.എ. പ്രസിഡന്‍റ് അബ്ദുല്‍ അസീസ്  അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനവും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണവും മങ്കട മണ്ഡലം എം.എല്‍.എ. ടി. അഹമ്മജ് കബീര്‍ നിര്‍വ്വഹിച്ചു.
പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ യതീംഖാന അന്തേവാസികള്‍ക്കുള്ള അവാര്‍ഡ് വിതരണം മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി. ഉസ്മാന്‍ നിര്‍വ്വഹിച്ചു.
കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം. ബഷീര്‍ മാസ്റ്റര്‍ ചടങ്ങില്‍ ആശംസകര്‍പ്പിച്ചു.

Thursday 12 July 2012

ഫസ്ഫരി കാന്വസില്‍ ഡിജിറ്റല്‍ ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു



പടിഞ്ഞാറ്റുംമുറി: ഫസ്ഫരി കാന്വസില്‍ ഡിജിറ്റല്‍ ക്ലാസ്സ്റൂം (ടീച്ച് നെസ്റ്റ്) മലപ്പുറം ജില്ലാ പഞ്ചായത്ത് മെന്വര്‍ ബഹു. ഉമ്മര്‍ അറക്കല്‍ ഉദ്ഘാടനം ചെയ്തു. 
എല്‍.കെ.ജി. തലം മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്ക് മുഴുവന്‍ വിഷയത്തേയും ഇത് ഉപയോഗപ്പെടുത്താം. മങ്ക‌ട സബ് ജില്ലയിലെ ആദ്യത്തെ ഡിജിറ്റല്‍ ക്ലാസ്സ്റൂമാണ് ഫസ്ഫരി‌ കാന്വസി ലേത്.
ചടങ്ങില്‍ അഷ്ക്കര്‍ മാസ്റ്റര്‍ സ്വാഗതവും, സ്കൂള്‍ മാനേജര്‍ എം.കെ. അബ്ദുറഹ്മാന്‍ മുബാറക് അധ്യക്ഷതയും വഹിച്ചു. ടി.ടി.ഐ. പ്രിന്‍സിപ്പാള്‍ അസീസ് മാസ്റ്റര്‍ ആശംസ പ്രസംഗം നടത്തി. മുജീബ് ഫൈസി നന്ദിയും പറഞ്ഞു.

Tuesday 10 July 2012

പകല്‍വീട് ഉദ്ഘാടനം ചെയ്തു


പടിഞ്ഞാറ്റുംമുറി: എം.എ.എഫ്.എം. ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ കീഴില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള പകല്‍വീട് മങ്കടബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി. ഉസ്മാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബാപ്പു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അലവിക്കുട്ടി മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. എം.കെ. അബ്ദുറഹ്മാന്‍ മുബാറക്, ബിയ്യുട്ടി ടീച്ചര്‍, കരീം മാസ്റ്റര്‍, സജീഷ് മാസ്റ്റര്‍ പ്രസംഗിച്ചു. 

വൃദ്ധന്മാരെ സംരക്ഷിക്കല്‍ സാമൂഹ്യ ബാധ്യത എന്ന വിഷയത്തെ കുറിച്ച് ബഷീര്‍ മാസ്റ്റര്‍ വെങ്കിട്ട ഫസ്ഫരി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സെടുക്കുന്നു

Monday 9 July 2012

എം.എ.എഫ്.എം. ഓര്‍ഫനേജ് വിദേശ പ്രതിനിധികള്‍ സന്ദര്‍ശിച്ചു


പടിഞ്ഞാറ്റുംമുറി: സൗദി അറേബ്യന്‍ പ്രതിനിധികളും കുടുംബവും എം.എ.എഫ്.എം. ഓര്‍ഫനേജ് സന്ദര്‍ശിച്ചു. റിയാദ് ഖുര്‍ആന്‍ സ്റ്റഡിസെന്‍റര്‍ ഡയറക്ടര്‍ ലിയാഉദ്ധീന്‍ ഫൈസിമേല്‍മുറിയുടെ നേതൃത്വത്തില്‍ ശൈഖ് ഖാലിദ് മര്‍സൂഖും കുടുംബവുമാണ് സന്ദര്‍ശനം നടത്തിയത്. ഓര്‍ഫനേജ് സെക്രട്ടറി എം.കെ. അബ്ദുറഹ്മാന്‍ മുബാറക്, മഹല്ല് പ്രസിഡന്‍റ് പി.പി. മൊയ്തുഹാജി, ഓര്‍ഫനേജ് മറ്റു സ്റ്റാഫുകളും ചേര്‍ന്ന് പ്രതിനിധികളെ സ്വീകരിച്ചു.