Pages

Monday 31 December 2012

ഷമീമക്ക് വിദ്യാഭ്യാസ മന്ത്രിയുടെ അനുമോദന കത്ത്


 
2012 എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഫസ്ഫരിയില്‍ നിന്നും മുഴുവന്‍ വിഷയത്തിലും A+ നേടിയ ഷമീമ കുറുമാഞ്ചേരിക്ക് കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബഹു: പി.കെ. അബ്ദുറബ്ബിന്‍റെ അനുമോദന കത്ത്. സ്കൂളിലെ സീനിയര്‍ അധ്യാപകന്‍ ശ്രീ. കെ.വി. കരീം മാസ്റ്റര്‍ ഷമീമക്ക് നല്‍കി ആദരിച്ചു.

Thursday 6 December 2012

ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ തബ്രീസ് ഖാന് ഉറുദു കവിതയില്‍ മൂന്നാം സ്ഥാനം

മലപ്പുറം ജില്ലാ സ്കൂള്‍ കലോത്സവം യു.പി. വിഭാഗത്തില്‍ പടിഞ്ഞാറ്റുംമുറി ഓര്‍ഫനേജ് യു.പി.സ്കൂള്‍ വിദ്യാര്‍ത്ഥി തബ്രീസ്ഖാന് മികച്ച നേട്ടം, ഉറുദു കവിത മത്സരത്തില്‍ മൂന്നാം സ്ഥാനമാണ് കൈവരിച്ചത്. എം.എ.എഫ്.എം. ഓര്‍ഫനേജ് അന്തേവാസിയാണ്  തബ്രീസ്ഖാന്‍.

Wednesday 31 October 2012

'അനന്തരാവകാശം:പ്രായോഗിക തലത്തില്‍' പ്രകാശനം ചെയ്തു

പടിഞ്ഞാറ്റുംമുറി: എം.എ.എഫ്.എം. യതീംഖാന സെക്രട്ടറിയും പ്രമുഖ പണ്ഡിതനുമായ അന്‍വര്‍ അബ്ദുല്ല ഫസ്ഫരി രചിച്ച 'അനന്തരാവകാശം: പ്രായോഗിക തലത്തില്‍' എന്ന പുസ്തകം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ കാളാവ് സൈതലവി മുസ്ലിയാര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. 

ഇസ്ലാമിക അനന്തരാവകാശ നിയമങ്ങള്‍ വളരെ സങ്കീര്‍ണ്ണവും വിപുലവും അന്യൂനവുമാണ്. ഈ വിഷയത്തിലും മറ്റ് കര്‍മ്മശാസ്ത്ര നിയമങ്ങളിലും ഗണിതശാസ്ത്രം പോലെയുള്ള സഹായക ശാസ്ത്രങ്ങളിലും അവഗാഹമുള്ള പണ്ഡിതന്മാര്‍ക്ക് മാത്രമെ അനന്തരാവകാശ നിയമങ്ങളില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ. സാധാരണക്കാര്‍ക്കുപോലും ഓരോ അവകാശിയുടെയും വിഹിതം എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ പറ്റുന്നവിധം ഈ പുസ്തകം ലളിതമായി പ്രതിപാദിക്കുന്നുണ്ട്.
സ്വദേശത്തും വിദേശത്തുമായി ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ച അന്‍വര്‍ അബ്ദുല്ല ഫസ്ഫരി നിരവധി പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 

Wednesday 10 October 2012

ഒ.യു.പി.സ്കൂള്‍ കലാമേള 2012-13

                              കലാമേള പ്രശസ്ത ഗായകന്‍ സുനില്‍ ഉദ്ഘാടനം ചെയ്യുന്നു.

ഈ വര്‍ഷത്തെ ഓര്‍ഫനേജ് യു.പി.സ്കൂള്‍ കലാമേള വളരെ ഭംഗിയായി നടന്നു.
പ്രശസ്ത പിന്നണി ഗായകന്‍ സുനില്‍ മേള ഉദ്ഘാനം ചെയ്തു. സ്കൂള്‍ മാനേജര്‍ എം.കെ. അബ്ദുറഹ്മാന്‍ മുബാറക് അധ്യക്ഷം വഹിച്ചു. എച്ച്.എം. വി.ടി. ആസ്യ പ്രസംഗിച്ചു.
തുടര്‍ന്ന് കുട്ടികളുടെ വിവിധനിനം കലാപരിപാടികള്‍ നടന്നു.

Tuesday 2 October 2012

സമസ്തയുടെ അജയ്യനായ പ്രസിഡന്‍റ് ശൈഖുനാ കാളന്വാടി മുഹമ്മദ് മുസ്ലിയാര്‍ വഫാത്തായി

മലപ്പുറം: സമസ്തയുടെ അജയ്യനായ പ്രസിഡന്‍റ് ശൈഖുനാ കാളന്വാടി മുഹമ്മദ് മുസ്ലിയാര്‍ ഇന്നു ഉച്ചക്ക് ഒരു മണിക്ക് (ചൊവ്വാഴ്ച) പെരിന്തല്‍മണ്ണ അല്‍ശിഫാ ഹോസ്റ്റിറ്റലിലായിരുന്നു വഫാത്ത്.

Monday 24 September 2012

പകല്‍വീട് കെട്ടിടോദ്ഘാടനം


പടിഞ്ഞാറ്റുംമുറി: ഫസ്ഫരി ചാരിറ്റബിള്‍ ട്രസ്റ്റ് വയോജനങ്ങള്‍ക്ക് ആരംഭിച്ച പകല്‍ വീട് ബഹു. ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മങ്കടബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി. ഉസ്മാന്‍ അധ്യക്ഷം വഹിച്ചു. കെ.വി. ബിയ്യുട്ടി ടീച്ചര്‍, സി.എച്ച്. സലീം, ടി. സലീം (സ്മാര്‍ട്ട്), അബ്ദുറഹ്മാന്‍ മുബാറക് എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടനത്തോടനു ബന്ധിച്ച് നടന്ന മെഡിക്കല്‍ ക്യാന്വില്‍ നിരവധി പേര്‍ പങ്കെടുത്തു. 
മുതിര്‍ന്ന പൗരന്മാരുടെ ജീവിത ഗുണനിലവാരം ഉയര്‍ത്തുകയും പൊതുക്ഷേമം ഉറപ്പുവരുത്തുകയും ചെയ്യുന്ന പകര്‍വീടില്‍ 65ഓളം മുതിര്‍ന്ന പൗരന്മാര്‍ അംഗങ്ങളായുണ്ട്. 
ടി.വി., പത്രം, മറ്റു പ്രസിദ്ധീകരണങ്ങള്‍ എന്നിവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ മെഡിക്കല്‍ ക്യാന്വ്, സാംസ്കാരിക സംഗമങ്ങള്‍, വിനോദയാത്രകള്‍, സൗഹൃദ കൂട്ടായ്മകള്‍ തുടങ്ങിയ വിവിധ പരിപാടികളാണ് ഇതോടനുബന്ധിച്ച് നടത്തപ്പെടുന്നത്.

Wednesday 12 September 2012

ഓണാഘോഷം സംഘടിപ്പിച്ചു


പടിഞ്ഞാറ്റുംമുറി: ഫസ്ഫരി ടി.ടി.ഐയും ഫസ്ഫരി ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴില്‍ നടത്തുന്ന പകല്‍വീട് അംഗങ്ങളും സംയുക്തമായി ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ കലാ-കായിക മസ്തരങ്ങള്‍ സംഘടിപ്പിച്ചു. തുടര്‍ന്ന് പകല്‍വീട് അംഗങ്ങളുടെ ഓണപ്പൂക്കളവും അരങ്ങേറി. സദ്യ വിളന്വി ആഘോഷത്തിന് ആവേശം പരത്തി.

Monday 27 August 2012

മലപ്പുറം റവന്യൂ ജില്ലാ ടി.ടി.ഐ. കലോത്സവം ഫസ്ഫരി ടി.ടി.ഐയില്‍


മലപ്പുറം റവന്യൂ ജില്ലാ ടി.ടി.ഐ. കലോത്സവം  ഫസ്ഫരി ടി.ടി.ഐയില്‍ നടന്നു. മലപ്പുറം ഡി.ഡി. ഗോപി കെ.സി. ഉദ്ഘാടനം ചെയ്തു., ടി.ടി.ഐ. പ്രിന്‍സിപ്പല്‍ അബ്ദുല്‍ അസീസ് സ്വാഗതവും, സ്കൂള്‍ മാനേജര്‍ എം.കെ. അബ്ദുറഹ്മാന്‍ മുബാറക് അധ്യക്ഷവും വഹിച്ചു. 
78 പോയന്‍റ് നേടി തിരൂര്‍ ഡയറ്റ് ഒന്നാം സ്ഥാനവും, 74 പോയന്‍റ് നേടി ഗവ.ടി.ടി.ഐ, മലപ്പുറം, എം.എം.ഇ.ടി. മേല്‍മുറി, സുല്ലമുസ്സലാം ടി.ടി.ഐ. അരീക്കോട് രണ്ടാം സ്ഥാനം പങ്കിട്ടു. 70 പോയന്‍റ് നേടി എസ്.എസ്.എം. ടി.ടി.ഐ. തിരൂരങ്ങാടി മൂന്നാം സ്ഥാനവും നേടി.

ഫസ്ഫരിയില്‍ സ്വാതന്ത്ര്യദിനാഘോഷം നടന്നു


പടിഞ്ഞാറ്റുംമുറി ഫസ്ഫരി എഡ്യുക്കേഷണല്‍ കാന്വസില്‍ സ്വാതന്ത്രദി നാഘോഷം നടന്നു. മങ്കടബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി. ഉസ്മാന്‍ പതാക ഉയര്‍ത്തി ആഘോഷത്തിന് തുടക്കം കുറിച്ചു. സ്കൂള്‍ മാനേജര്‍ അബ്ദുറഹ്മാന്‍ മുബാറക് , കരിം മാസ്റ്റര്‍, ടി.ടി.ഐ. പ്രിന്‍സിപ്പല്‍ അസീസ് മാസ്റ്റര്‍, ഹൈസ്കൂള്‍ പ്രിന്‍സിപ്പല്‍ അനില്‍ കുമാര്‍, യു.പി.  സ്കൂള്‍ എച്ച്.എം., വി.ടി. ആസ്യ ചടങ്ങളില്‍ പങ്കെടുത്തു.
തുടര്‍ന്ന് കുട്ടികളുടെ വിവിധയിനം കലാപരിപാടികള്‍ നടന്നു.

Sunday 22 July 2012

ഫസ്ഫരി സ്പോര്‍ട്സ് അക്കാദമിയുടെ പരിശീലകന്‍ ബയണ്‍മ്യൂണിക്കിന്‍റെ മൈതാനത്ത് പന്ത് തട്ടാനെത്തുന്ന കേരള ടീമിന്‍റെ പരിശീലകന്‍


പടിഞ്ഞാറ്റുംമുറി: ഫസ്ഫരി സ്പോര്‍ട്സ് അക്കാദമിയുടെ പരിശീലകന്‍, ബയണ്‍ മ്യൂണിക്കിന്‍റെ മൈതാനത്ത് പന്ത് തട്ടുന്ന കേരള ടീമിന്‍റെ പരിശീലകനായി കെ.എം. അഹമ്മദ് നിഷാദിനെ തിരഞ്ഞെടുത്തു. മലപ്പുറം ജില്ലക്ക് ഒട്ടേറെ പുരസ്കാരങ്ങള്‍ നേടി തന്ന  നിഷാദ്  പടിഞ്ഞാറ്റുംമുറി ഓര്‍ഫനേജ് യു.പി. സ്കൂള്‍ കായികാധ്യാപകനാണ്. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന അണ്ടര്‍ 14 സബ് ജൂനിയര്‍ ഫുട്ബാള്‍ മത്സരത്തില്‍ ചാന്വ്യന്മാരായ മലപ്പുറം ജില്ലാ ടീമിന്‍റെ പരിശീലകനായും പ്രവര്‍ത്തിച്ചു. 2010 സംസ്ഥാന സബ്ജൂനിയര്‍ കോച്ചായി പ്രവര്‍ത്തിച്ചു. ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍റെ സി ലൈസന്‍സ് നേടിയ പലിശീലകനാണ് അഹമ്മദ് നിഷാദ്.

Tuesday 17 July 2012

പകല്‍വീട് അംഗങ്ങള്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം സന്ദര്‍ശിച്ചു



പടിഞ്ഞാറ്റുംമുറി: എം.എ.എഫ്.എം. ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ കീഴില്‍ വയോജനങ്ങളുടെ ക്ഷേമത്തിനായി ആരംഭിച്ച പകല്‍വീട് അംഗങ്ങള്‍ ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രം സന്ദര്‍ശിച്ചു. മേമന ബാപ്പു മാസ്റ്ററുടെ നേതൃത്വത്തിലുള്ള സം‌ഘത്തെ കാര്‍ഷിക ഗവേഷണകേന്ദ്രം ഡയറക്ടര്‍ സ്വീകരിക്കുകയും പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഉദ്യോഗസ്ഥ ഗൈഡിന്‍റെ കൂടെ മുഴുവന്‍ ഭാഗവും ചുറ്റിക്കാണുകയും  കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു. നര്‍മ്മം പങ്കുവെച്ചും പൊട്ടിച്ചിരിച്ചുമുള്ള ഈ യാത്ര ഏവര്‍ക്കും ഹൃദ്യമായ ഒരനുഭവമായി മാറി.

Monday 16 July 2012

പി.ടി.എ. ജനറല്‍ബോഡി യോഗവും അവാര്‍ഡ് ദാനവും നടന്നു



പടിഞ്ഞാറ്റുംമുറി ഫസ്ഫരി ഓര്‍ഫനേജ് ഹയര്‍സെക്കണ്ടറി സ്കൂളിന്‍റെ പി.ടി.എ. ജനറല്‍ബോഡിയോഗവും 2012 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. , പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും 14-07-2012 ശനിയാഴ്ച സ്കൂളില്‍ വെച്ച് നടന്നു.
ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ പി. വിശ്വനാഥന്‍ മാസ്റ്റര്‍ സ്വാഗതവും, പി.ടി.എ. പ്രസിഡന്‍റ് അബ്ദുല്‍ അസീസ്  അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനവും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണവും മങ്കട മണ്ഡലം എം.എല്‍.എ. ടി. അഹമ്മജ് കബീര്‍ നിര്‍വ്വഹിച്ചു.
പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ യതീംഖാന അന്തേവാസികള്‍ക്കുള്ള അവാര്‍ഡ് വിതരണം മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി. ഉസ്മാന്‍ നിര്‍വ്വഹിച്ചു.
കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം. ബഷീര്‍ മാസ്റ്റര്‍ ചടങ്ങില്‍ ആശംസകര്‍പ്പിച്ചു.

Thursday 12 July 2012

ഫസ്ഫരി കാന്വസില്‍ ഡിജിറ്റല്‍ ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു



പടിഞ്ഞാറ്റുംമുറി: ഫസ്ഫരി കാന്വസില്‍ ഡിജിറ്റല്‍ ക്ലാസ്സ്റൂം (ടീച്ച് നെസ്റ്റ്) മലപ്പുറം ജില്ലാ പഞ്ചായത്ത് മെന്വര്‍ ബഹു. ഉമ്മര്‍ അറക്കല്‍ ഉദ്ഘാടനം ചെയ്തു. 
എല്‍.കെ.ജി. തലം മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്ക് മുഴുവന്‍ വിഷയത്തേയും ഇത് ഉപയോഗപ്പെടുത്താം. മങ്ക‌ട സബ് ജില്ലയിലെ ആദ്യത്തെ ഡിജിറ്റല്‍ ക്ലാസ്സ്റൂമാണ് ഫസ്ഫരി‌ കാന്വസി ലേത്.
ചടങ്ങില്‍ അഷ്ക്കര്‍ മാസ്റ്റര്‍ സ്വാഗതവും, സ്കൂള്‍ മാനേജര്‍ എം.കെ. അബ്ദുറഹ്മാന്‍ മുബാറക് അധ്യക്ഷതയും വഹിച്ചു. ടി.ടി.ഐ. പ്രിന്‍സിപ്പാള്‍ അസീസ് മാസ്റ്റര്‍ ആശംസ പ്രസംഗം നടത്തി. മുജീബ് ഫൈസി നന്ദിയും പറഞ്ഞു.

Tuesday 10 July 2012

പകല്‍വീട് ഉദ്ഘാടനം ചെയ്തു


പടിഞ്ഞാറ്റുംമുറി: എം.എ.എഫ്.എം. ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ കീഴില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള പകല്‍വീട് മങ്കടബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി. ഉസ്മാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബാപ്പു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അലവിക്കുട്ടി മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. എം.കെ. അബ്ദുറഹ്മാന്‍ മുബാറക്, ബിയ്യുട്ടി ടീച്ചര്‍, കരീം മാസ്റ്റര്‍, സജീഷ് മാസ്റ്റര്‍ പ്രസംഗിച്ചു. 

വൃദ്ധന്മാരെ സംരക്ഷിക്കല്‍ സാമൂഹ്യ ബാധ്യത എന്ന വിഷയത്തെ കുറിച്ച് ബഷീര്‍ മാസ്റ്റര്‍ വെങ്കിട്ട ഫസ്ഫരി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സെടുക്കുന്നു

Monday 9 July 2012

എം.എ.എഫ്.എം. ഓര്‍ഫനേജ് വിദേശ പ്രതിനിധികള്‍ സന്ദര്‍ശിച്ചു


പടിഞ്ഞാറ്റുംമുറി: സൗദി അറേബ്യന്‍ പ്രതിനിധികളും കുടുംബവും എം.എ.എഫ്.എം. ഓര്‍ഫനേജ് സന്ദര്‍ശിച്ചു. റിയാദ് ഖുര്‍ആന്‍ സ്റ്റഡിസെന്‍റര്‍ ഡയറക്ടര്‍ ലിയാഉദ്ധീന്‍ ഫൈസിമേല്‍മുറിയുടെ നേതൃത്വത്തില്‍ ശൈഖ് ഖാലിദ് മര്‍സൂഖും കുടുംബവുമാണ് സന്ദര്‍ശനം നടത്തിയത്. ഓര്‍ഫനേജ് സെക്രട്ടറി എം.കെ. അബ്ദുറഹ്മാന്‍ മുബാറക്, മഹല്ല് പ്രസിഡന്‍റ് പി.പി. മൊയ്തുഹാജി, ഓര്‍ഫനേജ് മറ്റു സ്റ്റാഫുകളും ചേര്‍ന്ന് പ്രതിനിധികളെ സ്വീകരിച്ചു.

Monday 4 June 2012

ഫസ്ഫരി കാമ്പസില്‍ വര്‍ണ്ണാഭമായ പ്രവേശനോത്സവം



പടിഞ്ഞാറ്റുംമുറി: ഫസ്ഫരി കാമ്പസില്‍ വര്‍ണ്ണാഭമായ പ്രവേശനോത്സവ ലഹരിയില്‍.. ഇംഗ്ലീഷ് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ടാലന്‍റ് ഷോ പ്രത്യേകം ശ്രദ്ധയാകര്‍ശിച്ചു. യു.പി. തലത്തിലെ പ്രവേശനോത്സവം വാര്‍ഡ് മെമ്പര്‍ സി.എച്ച്. സലിം ഉദ്ഘാടനം ചെയ്തു. മാനേജര്‍ എം.കെ. അബ്ദുറഹ്മാന്‍ മുബാറക് അധ്യക്ഷ്യംവഹിച്ചു. തുടര്‍ന്ന് പാഠപുസ്തക വിതരണവും, മധുരപലഹാര വിതരണവും നടന്നു.

ഫസ്ഫരി കാമ്പസില്‍ വര്‍ണ്ണാഭമായ പ്രവേശനോത്സവം


Monday 21 May 2012

എം.എ.എഫ്.എം. ഓര്‍ഫനേജ് മന്ത്രി ശ്രീ. അനില്‍കുമാര്‍ സന്ദര്‍ശിച്ചു

 പടിഞ്ഞാറ്റുംമുറി: എം.എ.എഫ്.എം. ഓര്‍ഫനേജ് പട്ടികജാതി-പട്ടികവര്‍ഗ്ഗ ടൂറിസം വകുപ്പ് മന്ത്രി ബഹു. എ.പി. അനില്‍കുമാര്‍ സന്ദര്‍ശിച്ചപ്പോള്‍. സമീപം ഓര്‍ഫനേജ് സെക്രട്ടറി എം.കെ. അബ്ദറഹ്മാന്‍ മുബാറക്, മങ്കടമണ്ഡലം യൂത്ത്കോണ്‍ഗ്രസ് സെക്രട്ടറി നാസര്‍ പടിഞ്ഞാറ്റുംമുറി.

ഫസ്ഫരി കാമ്പസിലെ കുട്ടിപ്പോലീസ് ക്യാമ്പ് സമാപിച്ചു




 ടിഞ്ഞാറ്റുമുറി: അച്ചടക്കത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് കുട്ടിപ്പോലീസുകാരുടെ ജില്ലാതല ക്യാമ്പ് സമാപിച്ചു. ജില്ലയിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ക്കായാണ് പടിഞ്ഞാറ്റുമുറി എം.എ.എഫ്.എം. ഓര്‍ഫനേജ് കാമ്പസില്‍ രണ്ട് ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചത്.

പോലീസ് സംവിധാനത്തെ പരിചയപ്പെടുത്തുകയും കൃത്യനിഷ്ഠയോടെ കാര്യങ്ങള്‍ ചെയ്യാനുള്ള ശീലം ഉണ്ടാക്കുകയും ലക്ഷ്യമിട്ടാണ് ക്യമ്പ് നടത്തിയത്. പോലീസിന്റെ ശേഖരത്തിലുള്ള ആയുധങ്ങളെക്കുറിച്ചും വാര്‍ത്താവിനിമയ സംവിധാനത്തെക്കുറിച്ചും കുട്ടിപ്പോലീസുകള്‍ക്ക് പരിചയപ്പെടാന്‍ അവസരം ലഭിച്ചു. പോലീസ്‌നായയുടെ പ്രകടനങ്ങളും ബോംബ് നിര്‍വീര്യമാക്കുമ്പോഴുള്ള മുന്‍കരുതലുമെല്ലാം മനസ്സിലാക്കി. ജില്ലയിലെ 22 സ്‌കൂളുകളില്‍ നിന്നായി 278 സ്റ്റുഡന്റ്‌സ് പോലീസ് കാഡറ്റുകളാണ് ക്യാമ്പില്‍ പങ്കെടുത്തത്. മന്ത്രി എ.പി. അനില്‍കുമാര്‍ ക്യാമ്പ് ഉദ്ഘാടനംചെയ്തു. ടി.എ. അഹമ്മദ്കബീര്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. രണ്ട് ദിവസങ്ങളിലായി വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നടന്നു. പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ ടി. മിത്ര, ഗോപീരാജ്, ഡി.എം.ഒ ഡോ. കെ. സക്കീന, ശശിധരന്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു.
സമാപനസമ്മേളനം ജില്ലാ പോലീസ് മേധാവി കെ. സേതുരാമന്‍ ഉദ്ഘാടനംചെയ്തു. മേഴ്‌സി അധ്യക്ഷതവഹിച്ചു. ഡിവൈ.എസ്.പിമാ
രായ എം.പി. മോഹനചന്ദ്രന്‍, അബ്ദുല്‍കരീം എന്നിവര്‍ പ്രസംഗിച്ചു.







 

Thursday 15 March 2012

പെരുത്ത പുസ്തകം പ്രകാശനം ചെയ്തു


പടിഞ്ഞാറ്റുംമുറി ഓര്‍ഫനേജ് യു.പി. സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സ്കൂളിലെ എല്ലാ കുട്ടികളുടേയും സൃഷ്ടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് മൂന്ന് വാള്യങ്ങളിലായി പ്രസിദ്ധീകരിച്ച പെരുത്ത പുസ്തകവും 15 ക്ലാസ് മാഗസിനുകളും മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി. ഉസ്മാന്‍ സ്കൂള്‍ മാനേജര്‍ അബ്ദുറഹ്മാന്‍ മുബാറകിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു.
എച്ച്.എം.  വി.ടി. ആസ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രമേഷ് വട്ടിങ്ങാവില്‍ സ്വാഗതവും കെ. അന്‍വര്‍ ഹുസൈന്‍  നന്ദിയും പറഞ്ഞു.

Friday 24 February 2012

അന്‍വര്‍ അബ്ദുല്ല ഫസ്ഫരിക്ക് ശിഹാബ് തങ്ങള്‍ പുരസ്കാരം


ജാമിഅ നൂരിയ്യ അറബിയ്യ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ശിഹാബ് തങ്ങള്‍ പുരസ്കാരത്തിന് ഫസ്ഫരി എജ്യുക്കേഷണല്‍ കോംപ്ലക്സ് സെക്രട്ടറികൂടിയായ അന്‍വര്‍ അബ്ദുല്ല ഫസ്ഫരി അര്‍ഹനായി.
ജാമിഅ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ 'ഓസ്ഫോജന' പ്രസിദ്ധീകരിച്ചുവരുന്ന അന്നൂര്‍ അറബിക് ജേര്‍ണല്‍ അഖിലേന്ത്യാ തലത്തില്‍ നടത്തിയ അറബിക് കവിതാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയതാണ് പുരസ്കാരത്തിനര്‍ഹനാക്കിയത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രശസ്ത കവികള്‍ ഉള്‍പ്പെടെ അറുപതില്‍പരം കവികള്‍ പങ്കെടുത്തു.

Thursday 16 February 2012

സമസ്ത സന്ദേശജാഥക്ക് ഉജ്ജ്വല സ്വീകരണം



എട്ടരപതിറ്റാണ്ടുകാലമായി കേരളത്തില്‍ മതപ്രബോധന രംഗത്ത് നിസ്തുലമായ നേതൃത്വം നല്‍കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ഉലമയുടെ 85-ാം വാര്‍ഷിക മഹാസമ്മേളനത്തിന്‍റെ പ്രചരണാര്‍ത്ഥം മലപ്പുറം റൈഞ്ച് മദ്രസ മാനേജ്മെന്‍റ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ ഏകദിന സന്ദേശജാഥക്ക് (16ന് വ്യാഴം 11.30)ന് എം.എ.എഫ്.എം. ഓര്‍ഫനേജ് കാ൩സില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. കാ൩സിലെത്തിയ ജാഥാംഗങ്ങളെ ബഹ്ജത്ത് ഹുസൈന്‍ ഫൈസിയുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്.

Friday 10 February 2012

ഫസ്ഫരി കാമ്പസിലെ കളിസ്ഥല വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടന്നുവരുന്നു.


ഫസ്ഫരി കാമ്പസിലെ കളിസ്ഥലവിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടന്നുവരുന്നു. സേവനസന്നദ്ധരായ അന്തേവാസികളുടെ സഹകരണത്തോടെയാണിത് പു‌രോഗതിച്ച്കൊണ്ടിരിക്കുന്നത്. നജ്മുദ്ധീന്‍, ഇര്‍ഷാദ്, സാലിഹ്, സലാം എന്നിവരാണ് പ്രസ്തുത പരിപാടിക്ക് നേതൃത്വം നല്‍കുന്നുത്.

Thursday 9 February 2012

ഫസ്ഫരി ഇംഗ്ലീഷ്സ്കൂള്‍ പത്താം വാര്‍ഷികം ആഘോഷിച്ചു






            
പടിഞ്ഞാറ്റുംമുറിഃ ഫസ്ഫരി ഇംഗ്ലീഷ് സ്കൂള്‍ പത്താം വാര്‍ഷികം ആഘോഷിച്ചു. പട്ടുറുമാല്‍ ഗായകന്‍ ശിഫിന്‍ റോഷന്‍ മുഖ്യ അഥിതിയായി. വേദിയില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് പിസി. സ്കോളഷിപ്പും, മെഡല്‍, സെര്‍ട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്തു. സ്കൂള്‍ മാനേജര്‍ അബ്ദുറഹ്മാന്‍ മുബാറക് അധ്യക്ഷംവഹിച്ചു. പി.ടി.എ പ്രസിഡന്‍റ് പി. മുസ്തഫ , പ്രിന്‍സിപ്പാള്‍ അഷ്ക്കറലി, നാസര്‍ മാസ്റ്റര്‍, നജീബ് വാക്കിയത്ത്, ജാഫര്‍ വെള്ളേക്കാട്ട് എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Tuesday 7 February 2012

മീലാദ് കോണ്‍ഫറന്‍സ്


           പരിശുദ്ധ റബീഉല്‍അവ്വലിനോടനുബന്ധിച്ച് ഫസ്ഫരി കാമ്പസ് എസ്.കെ.എസ്.എസ്.എഫ്  യൂണിറ്റും പടിഞ്ഞാറ്റുംമുറി ടൗണ്‍ എസ്.കെ.എസ്.എസ്എഫ് കമ്മറ്റിയും സംയുക്തമായി മൂന്നുദിവസം നീണ്ടുനിന്ന മീലാദ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു.
           4-05-2012 ന് ശനിയാഴ്ച ഓര്‍ഫനേജ് വിദ്യാര്‍ത്ഥികളുടെ ഇസ്ലാമിക കലാസാഹിത്യ മത്സരവും സംഘടിപ്പിച്ചു.  5ന് ഞായറാഴ്ച മദ്രസാ വിദ്യാര്‍ത്ഥികള്‍ക്കായി ദഫ് മത്സരവും അരങ്ങേറി. 6ന് തിങ്കളാഴ്ച നടന്ന മീലാദ് കോണ്‍ഫറന്‍സിന്‍റെ ഉദ്ഘാടനം ബഹുഃ സയ്യിദ് സാഭിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഖുര്‍ആന്‍ സ്റ്റഡിസെന്‍റര്‍ ഡയറക്ടര്‍ ബഹുഃ റഹ്മത്തുള്ള ഖാസിമി മുത്തേടം പ്രവാചക സ്നേഹം മാനവിക മോചനത്തിന് എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു.

Friday 3 February 2012

ക്വിസ് മത്സരവും ചിത്രരചനാ മത്സരവും നടത്തി

 
ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് നടത്തുന്ന ഇന്ധനം ലാഭിക്കൂ പണം ലാഭിക്കൂ കാന്പയിന്‍റെ ഭാഗമായി ഫസ്ഫരി എജ്യുക്കേഷണല്‍ കോംപ്ലക്സില്‍ ചിത്രരചനാ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു.
വിജയികള്‍ക്കുള്ള സമ്മാനദാനം മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി. ഉസ്മാന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ അബിജിത് കാംബ്ലെ (മുംബൈ) അബ്ദുറഹ്മാന്‍ മുബാറക്, ജാഫര്‍ വെള്ളേക്കാട്ട് എന്നിവര്‍ സംബന്ധിച്ചു.

ഫസ്ഫരി ടി.ടി.ഐ. പടിഞ്ഞാറ്റുമ്മുറിയില്‍ പ്രാക്ടിക്കല്‍ എക്സാമിനേഷന്‍ ബോര്‍ഡ് സന്ദര്‍ശനം അവസാനിച്ചു.

ഡയറ്റ് സീനിയര്‍ ലക്‌ച്ചര്‍ ഗോപിയുടെ കീഴില്‍ ആര്‍.എം. ടി.ടി.ഐ. വളാഞ്ചേരിയില്‍ നിന്നും ജ്യോതി ടീച്ചര്‍, കുസുമം ടീച്ചര്‍, എസ്.എസ്.എം. ടി.ടി.ഐയില്‍ ന്നും ഷാനവാസ്, മുക്കം ടി.ടി.ഐ.യില്‍ നിന്നും റഷീദ് സര്‍, എന്നിവരടങ്ങുന്ന സംഘമാണ് രണ്ട് ദിവസം നീണ്ട സന്ദര്‍ശനം നടത്തിയത്. കുട്ടികളുടെ  റെക്കോര്‍ഡ് വര്‍ക് വിവയിലും പരിപൂര്‍ണ്ണ സംതൃപ്തി രേഖപ്പെടുത്തിയ ബോര്‍ഡ് പ്രാക്ടിക്കല്‍ ടീച്ചിംഗ് മികച്ചതാണെന്ന് വിലയിരുത്തി. മികച്ച ധാരണയോടെ എല്ലാ പ്രക്രിയകളെ കുറിച്ചും കുട്ടികള്‍ പ്രതികരിച്ചു.വിഭവ ഭൂപടം, പ്രാദേശിക ചിത്രം എന്നിവ മികച്ച നിലവാരം പുലര്‍ത്തിയതായും, കുട്ടികള്‍ തയ്യാറാക്കിയ കൂട്ടിലങ്ങാടിയുടെ നാള്‍വഴികള്‍ എന്ന ഡോക്യുമെന്ററിയും, ഐടി ബെയ്സ്ഡ് പ്രൊജക്റ്റ് വര്‍ക്കും മറ്റും ടി.ടി.ഐകള്‍ക്ക് മാതൃകയാണെന്നും ബോര്‍ഡ് എടുത്തു പറഞ്ഞു.
പ്രിന്‍സിപ്പാള്‍ അസീസ് സാറിന്റെ കീഴിലുള്ള  നജീബ് വാക്കിയത്ത്, സജിത പി., സുരുജി എന്‍. ജസീല എന്‍, റൈഹാനത്ത് സി.പി. ഷിഹാബ് പി.കെ. എന്നീ അധ്യാപകരുടെ മികച്ച പ്രവര്‍ത്തനമാണ് ജില്ലയിലെ തന്നെ ഏറ്റവും നേരെത്തെ എത്തിയ കമ്മീഷന് മുന്‍പില്‍ എല്ലാ പ്രവര്‍ത്തനവും മികച്ച രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിച്ചത്.

Blog Archive