Pages

Thursday 22 December 2011

18TH MALAPPURAM DISTRICT INTER ORPHANAGE FEST 2011-12

കേരള സംസ്ഥാനത്തിലെ അനാഥ, അഗതി, വൃദ്ധ മന്ദിര അന്തേവാസികള്‍ക്കായി ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ഓര്‍ഫനേജ്സ് ആന്റ് അദര്‍ ചാരിറ്റബിള്‍ ഹോംസ്, കേരളയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കലാ കായിക മത്സരങ്ങള്‍ പടിഞ്ഞാറ്റുമ്മുറി എം.എ.എഫ്.എം. ഓര്‍ഫനേജിനു കീഴില്‍ വെച്ച് നടത്തപ്പെടുന്നതാണ്. കായിക മത്സരങ്ങള്‍ 2012 ജനുവരി 7ന്(ശനി) കൂട്ടിലങ്ങാടി എം.എസ്.പി. ഗ്രൌണ്ടിലും കലാ മത്സരങ്ങള്‍  ജനുവരി 14ന്(ശനി) പടിഞ്ഞാറ്റുമ്മുറി എം.എ.എഫ്.എം. ഓര്‍ഫനേജിലും വെച്ച് നടത്തുന്നതാണ്.

Tuesday 13 December 2011

എറണാംകുളത്തെ ട്രാക്കില്‍ ഫസ്ഫരിക്ക് സ്വര്‍ണ്ണ നേട്ടം

കഴിഞ്ഞ 8,9,10,11 തിയ്യതികളില്‍ എറണാംകുളത്ത് വെച്ച് നടന്ന സംസ്ഥാന സ്ക്കൂള്‍ കായിക മേളയില്‍ അദ്ധ്യാപകരുടെ 1500 മീറ്റര്‍ ഓട്ടമത്സരത്തില്‍ സ്വര്‍ണ്ണം നേടിയത് ഫസ്ഫരി ഓര്‍ഫനേജ് ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അബൂബക്കര്‍ സിദ്ദീഖ് ആണ്. ഇദ്ദേഹം ഇപ്പോള്‍ പുല്ലേങ്കോട് ജി.വി.എച്ച്.എസ്.എസ്. ലെ കായിക അദ്ധ്യാപകനാണ്.

പാരലല്‍ കോളേജ് ജില്ലാ കായിക മേളയില്‍ വ്യക്തികത ചാമ്പ്യന്‍ഷിപ്പ്


പാരലല്‍ കോളേജ് ജില്ലാ കായിക മേളയില്‍ വ്യക്തികത ചാമ്പ്യന്‍ഷിപ്പ് പടിഞ്ഞാറ്റുമ്മുറി ഫസ്ഫരി ഓര്‍ഫനേജ് ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഇര്‍ഷാദ് എന്‍ കെ കരസ്ഥമാക്കി. ഇര്‍ഷാദ് ഇപ്പോള്‍ മലപ്പുറം മാസ് കോളേജിലെ രണ്ടാം വര്‍ഷ ബികോം ബിരുധ വിദ്യാര്‍ത്ഥിയാണ്.

Monday 12 December 2011

തേക്കിന്‍ കാടുകളേ നന്ദി............




വീണ്ടും സ്വാഗതമരുളിക്കൊണ്ട് നിലമ്പൂരിന്റെ ഹരിതഭംഗികളില്‍ നിന്ന് തിരിച്ചപ്പോള്‍ ഗ്രുഹാതുര സ്മരണകള്‍ ഉണര്‍ത്തിക്കൊണ്ട്;......... നല്ല ഒരു ദിവസത്തിന്റെ വര്‍ണ്ണഭംഗികള്‍ അയവിറക്കിക്കൊണ്ട് ; ഫസ്ഫരി ടി.ടി.ഐ യിലെ അംഗങ്ങള്‍ ആ സുദിനം മനസ്സില്‍ കുറിച്ചിടുന്നു. ഡിസംബര്‍ 7 ബുധനാഴ്ച

സര്‍ഗ്ഗവേദി 2011



പടിഞ്ഞാറ്റുമ്മുറി ഫസ്ഫരി ടി.ടി.ഐ സംഘടിപ്പിച്ച “സര്‍ഗ്ഗവേദി 2011” അരങ്ങുണര്‍ന്നൊഴിഞ്ഞപ്പോള്‍ മങ്ങാതെ നില്‍ക്കുന്നത് നിറക്കൂട്ടണിഞ്ഞ കലാ പ്രകടനങ്ങളുടെ മായാചിത്രങ്ങള്‍. ആയോധന കലയുടെ ചടുല താളങ്ങളില്‍ വീര്‍പ്പടക്കി നിന്ന നൂറു കണക്കിന് കാണികളെ ആവേശം കൊള്ളിച്ച് കളരിപ്പയറ്റിന്റെ വേദിയില്‍ നിറഞ്ഞുനിന്ന അഭ്യാസികള്‍ക്ക് അഭിനന്ദനങ്ങളുടെ  പുഷ്പാര്‍ച്ചന നടത്തിക്കൊണ്ട് ആരാധകര്‍. രണ്ടു ദിനങ്ങളെ  അവിസ്മരണീയങ്ങളും സാര്‍ത്ഥവുമാക്കിത്തീര്‍ത്ത ഫസ്ഫരി കുടുംബത്തിന് ആശംസകള്‍.

Thursday 1 December 2011

ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു




ഫസ്ഫരി ലൈബ്രറി & ഗൈഡന്‍സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രവാസികളുടെ കുടുംബിനികള്‍ക്കായി “ഗള്‍ഫ് കുടുംബ സാഹചര്യത്തില്‍ മാതാവിന്റെ ബാധ്യതകള്‍” എന്ന വിഷയത്തെ കുറിച്ച് അബ്ദുള്ള മാസ്റ്റര്‍ കൊട്ടപ്പുറം ക്ലാസ് എടുത്തു. നിരവധി കുടുംബിനികള്‍ പരിപാടിയില്‍ പങ്കെടുത്തു.

ശിശുദിനം ആഘോഷിച്ചു


ഫസ്ഫരി ഇംഗ്ലീഷ് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 14നു LKG, UKG വിദ്യാര്‍ത്ഥികള്‍ ശിശുദിന സന്ദേശ യാത്ര സംഘടിപ്പിച്ചു. ചാച്ചാജിയുടെ വേഷം ധരിച്ച വിദ്യാര്‍ത്ഥികളുടെ വര്‍ണ്ണ ശഭളമായ ഘോഷയാത്ര ഫസ്ഫരി കാമ്പസിലെ ഓരോ സ്ഥാപനത്തിലും കയറിയിറങ്ങി.

വിദ്യാഭ്യാസ അവകാശ ദിനം ആചരിച്ചു

ഓര്‍ഫനേജ് യു.പി. സ്കൂളില്‍ വിദ്യാഭ്യാസ അവകാശ ദിനം ആചരിച്ചു. പരിപാടിയുടെ ഉദ്ഘാടനം സ്കൂള്‍ പി.ടി.എ. പ്രസിഡന്റും മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ശ്രീ പി. ഉസ്മാന്‍ നിര്‍വ്വഹിച്ചു.  സ്കൂള്‍ മാനേജര്‍ അബ്ദുറഹിമാന്‍ മുബാറക്, ഹെഡ്മിസ്ട്രസ് വി.ടി. ആസ്യ, ഹൈസ്കൂള്‍ സീനിയര്‍ അദ്ധ്യാപകന്‍ കരീം മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

ഫസ്ഫരി ഇംഗ്ലീഷ് മീഡിയം സ്കൂള്‍ SPORTS സംഘടിപ്പിച്ചു


ഫസ്ഫരി ഇംഗ്ലീഷ് സ്കൂളില്‍ വിദ്യാര്‍ത്ഥികളുടെ കായിക ക്ഷമത പരിശോധിക്കുന്നതിനായി സ്പോര്‍ഡ്സ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു.നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച് പാസ്റ്റില്‍ ഹൈസ്കൂള്‍ സീനിയര്‍ അദ്ധ്യാപകന്‍ കരീം മാസ്റ്റര്‍ സല്യൂട്ട് സ്വീകരിച്ചു.

ജിദ്ദ KMCC ശയ്യോപകരണങ്ങള്‍ വിതരണം ചെയ്തു


കൂട്ടിലങ്ങാടി പഞ്ചായത്ത് ജിദ്ദ KMCC പ്രവര്‍ത്തകര്‍ ഫസ്ഫരി ഓര്‍ഫനേജ് അന്തേവാസികള്‍ക്ക് ശയ്യോപകരണങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബഹു: N.K അഷറഫ് ഉദ്ഘാ‍ടനം ചെയ്തു. പ്രസ്തുത ചടങ്ങില്‍ പി. ഉസ്മാന്‍ , ഇസ്ഹാഖ് മാസ്റ്റര്‍, P.M കരീം, ഇ.സി. അലി, നാസര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അവരുടെ ഈ സല്‍പ്രവര്‍ത്തനത്തിന് സദസ്സ് നന്ദി രേഖപ്പെടുത്തുകയും പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.

ഫസ്ഫരി സന്ദര്‍ശിച്ച വിദേശികള്‍


പടിഞ്ഞാറ്റുമ്മുറി ഫസ്ഫരി ഓര്‍ഫനേജ് കാമ്പസില്‍ ശൈഖ് അബ്ദുറഹ് മാന്‍ അല്‍ സീര്‍,  ശൈഖ് സുലൈമാന്‍ അല്‍ ബാസിലി, ശൈഖ് അയ്മന്‍ അല്‍ഹംദാന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. സൌദി അറേബ്യയില്‍ മതകാര്യ വകുപ്പില്‍ ഉദ്യോഗസ്ഥരായ ഇവര്‍ ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം മുംബെയില്‍ എത്തിയതായിരുന്നു. അന്‍ വര്‍ അബ്ദുള്ള ഫസ്ഫരിയുമായുള്ള ബന്ധമാണ് ഇവരെ കാമ്പസ് സന്ദര്‍ശനത്തിന് ഇടയാക്കിയത്.

ഓര്‍ഫനേജ് യു.പി. സ്കൂള്‍ അപ്ഗ്രേഡ് ചെയ്യണം

പടിഞ്ഞാറ്റുമ്മുറി: പടിഞ്ഞാറ്റുമ്മുറി ഫസ്ഫരി ഓര്‍ഫനേജിലെ അന്തേവാസികളായ കുട്ടികളുള്‍പ്പടെ ഈ പ്രദേശത്തെ കുട്ടികള്‍ പഠനത്തിനായി ആശ്രയിക്കുന്ന ഓര്‍ഫനേജ് യു.പി. സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തണമെന്ന നാട്ടുകാരുടെ ദീര്‍ഘകാലമായ ആവശ്യം പരിഗണിക്കണമെന്ന് പി.ടി.എ. ജനറല്‍ ബോഡി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ സ്കൂള്‍ പി.ടി.എ പ്രസിഡന്റ് പി. ഉസ്മാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ സി. എച്ച്. സലീം, സ്കൂള്‍ മാനേജര്‍ അബ്ദുറഹിമാന്‍ മുബാറക് എന്നിവര്‍ സംസാരിച്ചു. എച്. എം  വി.ടി. ആസ്യ സ്വാഗതവും ഇ.സി. അബ്ദുന്നാസിര്‍ നന്ദിയും പറഞ്ഞു

പുസ്തകമേള സംഘടിപ്പിച്ചു

പുസ്തകമേളയുടെ ഉദ്ഘാടനം

പുസ്തകമേളയില്‍ നിന്ന്‍



ഫസ്ഫരി ഓര്‍ഫനേജ് ഹയര്‍സെക്കന്ററി സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയും ഡിസി ബുക്സിന്റെ മഞ്ചേരി ശാഖയും സംയുക്തമായി ദ്വിദിനപുസ്തക പ്രദര്‍ശനവും വില്‍പ്പനയും നടത്തി. ചടങ്ങിന്റെ ഉദ്ഘാടനം കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.എം. ബഷീര്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.

Blog Archive