ഫസ്ഫരി വിദ്യാഭ്യാസ സമുച്ചയം പടിഞ്ഞാറ്റുമ്മുറി,കൂട്ടിലങ്ങാടി പി.ഒ
Sunday 18 August 2013
Wednesday 31 July 2013
Saturday 20 July 2013
Wednesday 10 July 2013
Sunday 7 July 2013
Wednesday 26 June 2013
Thursday 6 June 2013
Tuesday 4 June 2013
Monday 3 June 2013
Sunday 2 June 2013
Wednesday 22 May 2013
Thursday 16 May 2013
Saturday 11 May 2013
Tuesday 7 May 2013
Sunday 28 April 2013
Thursday 25 April 2013
Thursday 28 February 2013
ഓര്‍ഫനേജ് യുപി സ്കൂള്‍ പഠനയാത്ര
പടിഞ്ഞാറ്റുംമുറി: ഓര്‍ഫനേജ് യു.പി. സ്കൂള്‍ 2012-13 വര്‍ഷത്തെ ഏകദിന പഠനയാത്ര 25/2/13ന് തിങ്കളാഴ്ച ഊട്ടിയിലേക്ക് നടത്തി. 158 കുട്ടികള്‍ മൂന്ന് ലക്ഷ്വറി ബസ്സുകളിലായാണ് യാത്ര തിരിച്ചത്. സൈറ്റ് സീയിംഗ്, ഷൂട്ടിംഗ് പോയിന്റ്, ബോട്ട് ഹൗസ്, ബോട്ടാണിക്കല്‍ ഗാര്ഡന് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിനു പുറമെ ഊട്ടിയില്‍ നിന്നും കുന്നൂരിലേക്ക് മീറ്റര്‍ഗേജ് ട്രെയിന്‍ സര്‍വ്വീസില്‍ യാത്ര നടത്തുകയും ചെയ്തു.
യാത്രക്കിടെ നടത്തിയ ഷോപ്പിംഗ് കുട്ടികള്‍ ഏറെ ആസ്വദിച്ചു.
Monday 25 February 2013
Friday 22 February 2013
'സ്നേഹമന്ത്ര 2013'
കേരള ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച 'സ്നേഹമന്ത്ര ആരോഗ്യ സന്ദേശയാത്ര മാജിക് ഷോ' ഫസ്ഫരി കാന്വസില് സന്ദര്‍ശനം നടത്തി. 'മാതൃശിശു ആരോഗ്യം- ജീവിത ശൈലീ രോഗങ്ങള്‍' എന്നീ വിഷയത്തെ ആസ്പദമാക്കി മജീഷ്യന്‍ ഇന്ദ്ര അജിത്ത് തിരുവനന്തപുരം അവതരിപ്പിച്ച മാജിക് ഷോ അരങ്ങേറി. ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രസിന്‍സിപ്പാള്‍ അനിലന്‍ വറ്റലൂര്‍ ഉദ്ഘാടനം ചെയ്ത ഷോ കുട്ടികള്‍ക്ക് ഏറെ ഗുണപ്രദമായി.
പകല്‍വീട് കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു
പടിഞ്ഞാറ്റുംമുറി: ഫസ്ഫരി ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴില്‍ വയോജനങ്ങള്‍ ക്കായി പ്രവര്‍ത്തിക്കുന്ന പകല്‍വീട് 'കൃഷിയും ആനുകൂല്യങ്ങളും' എന്നവിഷയത്തെ കുറിച്ച് കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. കൂട്ടിലങ്ങാടി കൃഷി ഓഫീസര്‍ ശ്രീമതി രഞ്ചിത, അസി. കൃഷി ഓഫീസര്‍ സന്ധ്യ എന്നിവര്‍ ക്ലാസ്സെടുത്തു. എം.കെ. അബ്ദുറഹ്മാന് മുബാറക്, കെ.വി. കുഞ്ഞഹമ്മദ്, ഷാഫി കാരൊള്ളി എന്നിവര്‍ സെമിനാറിന് നേതൃത്വം നല്കി.
Thursday 21 February 2013
Wednesday 13 February 2013
കായിക താരങ്ങള്‍ക്ക് സ്വീകരണം നല്കി
പടിഞ്ഞാറ്റുംമുറി: ഓര്‍ഫനേജ് യു.പി. സ്കൂളില്‍ നിന്നും ഈ വര്‍ഷം കായിക മത്സരങ്ങളില്‍ പങ്കെടുത്ത് വിജയം കൊയ്ത താരങ്ങള്‍ക്ക് സ്വീകരണം നല്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. അഹമ്മദ് അഷ്റഫ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നിര്‍വ്വഹിച്ചു. ചടങ്ങളില്‍ കെ.എം. അഹമ്മദ് നിഷാദ് PET, സ്വാഗതവും, എച്ച്.എം., വി.ടി. ആസ്യ ടീച്ചര്‍ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് അഷ്റഫ് ഉദ്ഘാടനവും സമ്മാന വിതരണവും നടത്തി. ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ എന്‍.കെ. അബ്ദുറഹ്മാന് മുബാറക് ആശംസ പ്രസംഗവും, നാസര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Tuesday 12 February 2013
Sunday 10 February 2013
19-ാം ഇന്റര്‍ ഓര്‍ഫനേജ് ഫെസ്റ്റില്‍ ഫസ്ഫരി രണ്ടാം സ്ഥാനം നിലനിര്‍ത്തി
സ്പോര്‍സ്ടില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ 'ഫസ്ഫരി'ക്ക് വണ്ടൂര്‍ CI മൂസ ട്രോഫി വിതരണം ചെയ്യുന്നു.
വണ്ടൂര്‍: 19-ാം ഇന്റര്‍ ഓര്‍ഫനേജ് ഫെസ്റ്റില്‍ ഫസ്ഫരി രണ്ടാം സ്ഥാനം നിലനിര്‍ത്തി. സ്പോര്‍ട്സ് വിഭാഗത്തില്‍ സഅദ് ഹുസൈന് പി.ടി., ആര്‍ട്സില്‍ ഷെക്കീബയും വ്യക്തിഗത ചാന്വ്യന്ന്മാരായി. സീനിയര്‍, ജൂനിയര്‍ വിഭാഗത്തില്‍ ഒപ്പനക്ക് എ ഗ്രേഡും ഫസ്റ്റും കരസ്ഥമാക്കി.
വണ്ടൂര്‍: 19-ാം ഇന്റര്‍ ഓര്‍ഫനേജ് ഫെസ്റ്റില്‍ ഫസ്ഫരി രണ്ടാം സ്ഥാനം നിലനിര്‍ത്തി. സ്പോര്‍ട്സ് വിഭാഗത്തില്‍ സഅദ് ഹുസൈന് പി.ടി., ആര്‍ട്സില്‍ ഷെക്കീബയും വ്യക്തിഗത ചാന്വ്യന്ന്മാരായി. സീനിയര്‍, ജൂനിയര്‍ വിഭാഗത്തില്‍ ഒപ്പനക്ക് എ ഗ്രേഡും ഫസ്റ്റും കരസ്ഥമാക്കി.
Friday 8 February 2013
ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്
പടിഞ്ഞാറ്റുംമുറി: വയോജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന 'പകല്‍വീട്' ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. 'ജീവിത ശൈലീ രോഗങ്ങള്‍' എന്ന വിഷയത്തെ കുറിച്ചാണ് ക്ലാസ്സെടുത്ത്. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ഉസ്മാന് ക്യാന്വ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. മുഹമ്മദാലി, മുരളി ബാലുശ്ശേരി, ശോഭ എന്നിവര്‍ ക്ലാസ്സെടുത്തു.
മുഴുവന്‍ പകല്‍വീട് അംഗങ്ങളും ക്യാന്വില്‍ പങ്കെടുത്തു.
എം.കെ. അബ്ജുറഹ്മാന്‍ മുബാറക്, ജൈസല്‍ ചോലക്കല്‍, ഷാഫി, സമീര്‍ എന്നിവര്‍ ക്യാന്വിന് നേതൃത്വം നല്കി.
Wednesday 6 February 2013
ഫസ്ഫരി ഇംഗ്ലീഷ് സ്കൂള്‍ കെ.ജി. വിഭാഗം 2012-13 അധ്യയന വര്‍ഷത്തെ ടൂര്‍ സംഘടിപ്പിച്ചു
പടിഞ്ഞാറ്റുംമുറി: ഫസ്ഫരി ഇംഗ്ലീഷ് സ്കൂള്‍ കെ.ജി. വിഭാഗം 2012-13 അധ്യയന വര്‍ഷ ടൂര്‍ സംഘടിപ്പിച്ചു. ടൂര്‍ കുട്ടികള്‍ക്ക് ഏറെ രസകരവും പുത്തനുണര്‍വ്വുമായി. വളാഞ്ചേരി ഫ്ളോറ ഫാന്റസിയ വാട്ടര്‍തീം പാര്‍ക്കിലേക്കായിരുന്നു ഈ വര്‍ഷത്തെ യാത്ര. ഫെബ്രു.4ന് കാലത്ത് പുറപ്പെട്ട് രാത്രി 11.30നാണ് കുട്ടികള്‍ സ്കൂളില്‍ തിരിച്ചെത്തിയത്.
ഫസ്ഫരി ടി.ടി.ഐ.യില്‍ റീജണല്‍ പ്രാക്ടിക്കല്‍ എക്സാമിനേഷന് ബോര്‍ഡിന്റെ സന്ദര്‍ശനം
ഫസ്ഫരി ടി.ടി.ഐ.യില്‍ റീജണല്‍ പ്രാക്ടിക്കല്‍ എക്സാമിനേഷന് ബോര്‍ഡിന്റെ സന്ദര്‍ശനം അവസാനിച്ചു. ഫെബ്രു.4,5 തിയ്യതികളിലായി നടന്ന സന്ദര്‍ശനത്തില്‍ ബോര്‍ഡ് ചെയര്മാന് രമേശന് ഡയറ്റ് കാസര്‍കോഡ്, തികഞ്ഞ സംതൃപ്തി രേഖപ്പെടുത്തി. എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായും കൃത്യമായും ചെയ്ത് തീര്‍ക്കാനും കുട്ടികള്‍ക്ക് വ്യക്തമായ ധാരണ നല്‍കാനും ടി.ടി.ഐ അധ്യാപകര്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് ബോര്‍ഡ് വിലയിരുത്തി. സെക്കണ്ടന്റ് ഇയര്‍ ക്ലാസിലെ ഷബീര്‍ വി. ഉസ്മാന് എന്ന കുട്ടിയുടെ കഴിവിനെ എടുത്ത് പറഞ്ഞ ബോര്‍ഡ് അംഗങ്ങള്‍ ടി.ടി.ഐ. മിനുട്സില്‍ അവന്റെ പേര് പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്തു. തങ്ങള്‍ സന്ദര്‍ശിച്ചതിലെ മികച്ച ടി.ടി.ഐ. എന്ന് ബോര്‍ഡ് ഫസ്ഫരിയെ വിലയിരുത്തി.
Saturday 2 February 2013
'ഒരു ചെറുകൈ സഹായം' പദ്ധതി ആരംഭിച്ചു
'ഒരുചെറുകൈ സഹായം' പദ്ധതിയുടെ ആദ്യ സഹായം പഞ്ചായത്ത് പ്രസിഡന്റ്
എന്‍.കെ. അഹമ്മദ് അഷ്റഫ് വാര്‍ഡ് മെന്വര്‍ ശ്രീമതി. ശ്രീദേവിയെ ഏല്‍പ്പിച്ച്
ഉദ്ഘാടനം ചെയ്യുന്നു.
എന്‍.കെ. അഹമ്മദ് അഷ്റഫ് വാര്‍ഡ് മെന്വര്‍ ശ്രീമതി. ശ്രീദേവിയെ ഏല്‍പ്പിച്ച്
ഉദ്ഘാടനം ചെയ്യുന്നു.
പടിഞ്ഞാറ്റുംമുറി: ഓര്‍ഫനേജ് യു.പി.സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് രൂപീകരിച്ച 'ഒരു ചെറുകൈ സഹായം' പദ്ധതി ആരംഭിച്ചു. മലയാള മനോരമയുടെ 'നല്ലപാഠം' പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പദ്ധതി നടത്തുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കൂട്ടിലങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. അഹമ്മദ് അഷ്റഫ് നിര്‍വ്വഹിച്ചു. വിദ്യാലയത്തിലെ നിര്‍ദ്ധന കുടുംബത്തിലെ വിദ്യാര്‍ത്ഥി അക്ഷിതയുടെ കുടുംബത്തിനാണ് ആദ്യ സഹായം നല്‍കിയത്. വിദ്യാര്‍ത്ഥിയുടെ വികലാംഗനായ അച്ഛന് മരണമടഞ്ഞതിനെത്തുടര്‍ന്ന് അദ്ദേഹം നടത്തിപ്പോന്നിരുന്ന കൊച്ചു കച്ചട സ്ഥാപനം അടഞ്ഞു കിടക്കുകയായിരുന്നു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന കച്ചവടം 'ഒരു ചെറുകൈ സഹായം' മുഖേന വീണ്ടും തുറന്ന് കടയിലേക്കാവശ്യമായ സാധനങ്ങള്‍ വാങ്ങിക്കൊടുക്കുകയായിരുന്നു.
Thursday 31 January 2013
ഫസ്ഫരി കാന്വസ് അബ്ഡേഷന് വേര്‍ഷന്‍ വെബ്സൈറ്റ് ലോജീംഗ് ചെയ്തു
ഫസ്ഫരി കാന്വസ് അബ്ഡേറ്റ് വേര്‍ഷന്‍ വെബ്സൈറ്റ് ലോജിംഗ് മലപ്പുറം മണ്ഡലം എം.എല്‍.എ. ശ്രീ. ഉബൈദുല്ല നിര്‍വ്വഹിച്ചു. എം.എ.എഫ്.എം. യതീംഖാനയുടെ കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളുടെ വിശദവിവരം സൈറ്റില്‍ ലഭ്യമാണ്. സ്ഥാപനങ്ങളുടെ അഡ്മിഷന് ഫോം, ലേറ്റസ്റ്റ് ന്യൂസ് എന്നിവ ഉപയോഗപ്പെടുത്താവുന്നതാണ്.
www.fazfari.org
E-mail: info@fazfari.org
please visit....
thanking you
ഫസ്ഫരി കിഡ്സ് ഫെസ്റ്റ് സമാപിച്ചു
ഫസ്ഫരി ഇംഗ്ലീഷ് സ്കൂള്‍ കിഡ്സ് ഫെസ്റ്റ് 013 സമാപിച്ചു. പി. ഉബൈദുല്ല എം.എല്‍.എ. ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ഉസ്മാന് ആശംസ പ്രസംഗം നടത്തി. പ്രശസ്ത ഗായികയും ജെയ്ഹിന്ദ് ടിവി അവതാരികയുമായ സുല്ഫ മഞ്ചേരി ഫെസ്റ്റില്‍ മുഖ്യാതിഥിയായി. തുടര്‍ന്ന് പിഞ്ചുകുഞ്ഞുങ്ങളുടെ കലാ മത്സരവും അരങ്ങേറി.
ഫസ്ഫരി ഓര്‍ഫനേജ് സ്റ്റുഡന്റ് സപ്ലിമെന്റ് പുറത്തിറക്കി
പടിഞ്ഞാറ്റുംമുറി: പുണ്യ റബീഉല്‍ അവ്വലിനനുബന്ധിച്ച് ഓര്‍ഫനേജ് വിദ്യാര്‍ത്ഥികള്‍ സപ്ലിമെന്റ് ' നേര്‍കാഴ്ച' പുറത്തിറക്കി. സപ്ലിമെന്റിന്റെ പ്രകാശന കര്‍മ്മം മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ഉസ്മാന് നിര്‍വ്വഹിച്ചു. എഡിറ്റര്‍ എം. റിയാസുദ്ധീന്‍, സ്വാലിഹ് കെ.ടി. സബ് എഡിറ്റര്‍, ശറഫുദ്ധീന്‍. വി. സബ് എഡിറ്റര്‍, നസീഫ് കെ.വി.എം. സബ് എഡിറ്റര്‍ എന്നീ വിദ്യാര്‍ത്ഥികളുടെ ശ്രമഫലമായാണ് സപ്ലിമെന്റ് പുറത്തിറക്കിയത്.
Monday 28 January 2013
Sunday 27 January 2013
മെഡിക്കല്‍ ക്യാന്വും ബോധവല്‍ക്കരണ ക്ലാസും നടത്തി
പടിഞ്ഞാറ്റുംമുറി: ഫസ്ഫരി ചാരിറ്റബിള്‍ ട്രസ്റ്റിനും കീഴില്‍ പ്രവര്‍ത്തിക്കുന്ന പകല്‍വീട് വയോജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാന്വും ബോധവല് ക്കരണ ക്ലാസും സംഘടിപ്പിച്ചു. കൂട്ടിലങ്ങാടി ഹെല്‍ത്ത് സെന്റര്‍ ഡോ: ഫിറോസ് ഖാന് നേതൃത്വം നല്കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. മുഹമ്മദ് ബോധവല്‍ക്കരണ ക്ലാസ് നടത്തി.
ക്യാന്വ് ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി. രോഗികള്‍ക്ക് സൗജന്യ മരുന്ന് വിതരണവും നടത്തി. അബ്ദുറഹ്മാന് മുബാറക്, ജൈസല്‍ ചോലക്കല്‍, ഷാഫി പടിഞ്ഞാറ്റുംമുറി ക്യാന്വ് നിയന്ത്രിച്ചു.
ഫസ്ഫരി മീലാദ് ഫെസ്റ്റ് സമാപിച്ചു
പടിഞ്ഞാറ്റുമുറി: ഓര്‍ഫനേജ് മദ്രസാ വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് നബിദിന ഘോഷയാത്രയും കുട്ടികളുടെ കലാസാഹിത്യ മത്സരവും നടത്തി.
ഓര്‍ഫനേജ് സെക്രട്ടറി അബ്ദുറഹ്മാന് മുബാറക് പതാക ഉയര്‍ത്തി. ഘോഷയാത്രക്ക് സദര്‍ മുഅല്ലിം ബഹ്ജത്ത് ഹുസൈന് ഫൈസി നേതൃത്വം നല്കി. കാന്വസില് നടന്ന സമാപന സമ്മേളനം അബ്ദുല്ല വഹബി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ കലാവിരുന്നും ദഫ് പ്രോഗ്രാം അരങ്ങേറി.
Friday 25 January 2013
റിപ്പബ്ലിക് ദിനാഘോഷം നടത്തി
പടിഞ്ഞാറ്റുംമുറി: ഫസ്ഫരി കാന്വസില് വര്‍ണ്ണാഭമായി റിപ്പബ്ലിക് ദിനാഘോഷം നടന്നു. രാവിലെ 9 മണിക്ക് ബഹു. കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. അഹമ്മദ് അഷ്റഫ് പതാക ഉയത്തി. തുടര്‍ന്ന് വാര്‍ഡ് മെന്വറുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. കാന്വസ് സെക്രട്ടറി അബ്ദുറഹ്മാന് മുബാറക്, സ്കൂള്‍ പി.ടി.എ. പ്രസിഡ്ന്റുമാര്‍, എച്ചമ്മുമാര് ആശംസാ പ്രസംഗം നടത്തി.
വിദ്യാര്‍ത്ഥികള്‍ക്ക് പായസ വിതരണവും നടത്തി.
വിദ്യാര്‍ത്ഥികള്‍ക്ക് പായസ വിതരണവും നടത്തി.
ഫസ്ഫരി യതീംഖാന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ശ്രദ്ധേയമായി
പടിഞ്ഞാറ്റുംമുറി: 1999 ബാച്ചിലെ ഓര്‍ഫനേജ് അന്തേവാസികള്‍ ഫസ്ഫരി കാന്വസില് കുടുംബസമേതം ഒത്തുചേര്‍ന്നത് ഹൃദ്യമായ ഒരു അനുഭവമായി മാറി. ഈ ബാച്ചിലെ അന്‍വര്‍ സാദിഖിന്റെയും റിസവാന്റെയും ശ്രമഫലമായാണ് ഈ അത്യപൂര്‍വ്വ സംഗമം നടന്നത്. അനുഭവങ്ങള്‍ പങ്കുവെച്ചും ഓര്‍ഫനേജ് അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കിയും ചടങ്ങിനെ അവര്‍ അവിസ്മരണീയമാക്കി മാറ്റി.
Subscribe to:
Posts (Atom)
Blog Archive
-
▼
2013
(49)
-
►
February
(15)
- ഓര്‍ഫനേജ് യുപി സ്കൂള്‍ പഠനയാത്ര
- ഓര്‍ഫനേജ് യു.പി. സ്കൂളിന് 'സ്കൂള്‍ എക്സലന്‍സ് സെര്...
- 'സ്നേഹമന്ത്ര 2013'
- പകല്‍വീട് കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു
- കായിക താരങ്ങള്‍ക്ക് സ്വീകരണം നല്കി
- 19-ാം ഇന്റര്‍ ഓര്‍ഫനേജ് ഫെസ്റ്റില്‍ ഫസ്ഫരി രണ്ടാം...
- ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്
- പടിഞ്ഞാറ്റുംമുറി ഫസ്ഫരി ഓര്‍ഫനേജ് ഹൈസ്കൂളില്‍...
- ഫസ്ഫരി ഇംഗ്ലീഷ് സ്കൂള്‍ കെ.ജി. വിഭാഗം 2012-13 അധ്യ...
- ഫസ്ഫരി കാന്വസില് പെണ്‍കുട്ടികളുടെ നിസ്കാരമുറി വിപ...
- ഫസ്ഫരി ടി.ടി.ഐ.യില്‍ റീജണല്‍ പ്രാക്ടിക്കല്‍ എക്സാമ...
- 'ഒരു ചെറുകൈ സഹായം' പദ്ധതി ആരംഭിച്ചു
-
►
January
(8)
- ഫസ്ഫരി കാന്വസ് അബ്ഡേഷന് വേര്‍ഷന്‍ വെബ്സൈറ്റ് ലോജീ...
- ഫസ്ഫരി കിഡ്സ് ഫെസ്റ്റ് സമാപിച്ചു
- ഫസ്ഫരി ഓര്‍ഫനേജ് സ്റ്റുഡന്റ് സപ്ലിമെന്റ് പുറത്തി...
- രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാന്വ്
- മെഡിക്കല്‍ ക്യാന്വും ബോധവല്‍ക്കരണ ക്ലാസും നടത്തി
- ഫസ്ഫരി മീലാദ് ഫെസ്റ്റ് സമാപിച്ചു
- റിപ്പബ്ലിക് ദിനാഘോഷം നടത്തി
- ഫസ്ഫരി യതീംഖാന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ശ്രദ്ധ...
-
►
February
(15)