Pages

Friday 24 February 2012

അന്‍വര്‍ അബ്ദുല്ല ഫസ്ഫരിക്ക് ശിഹാബ് തങ്ങള്‍ പുരസ്കാരം


ജാമിഅ നൂരിയ്യ അറബിയ്യ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ശിഹാബ് തങ്ങള്‍ പുരസ്കാരത്തിന് ഫസ്ഫരി എജ്യുക്കേഷണല്‍ കോംപ്ലക്സ് സെക്രട്ടറികൂടിയായ അന്‍വര്‍ അബ്ദുല്ല ഫസ്ഫരി അര്‍ഹനായി.
ജാമിഅ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ 'ഓസ്ഫോജന' പ്രസിദ്ധീകരിച്ചുവരുന്ന അന്നൂര്‍ അറബിക് ജേര്‍ണല്‍ അഖിലേന്ത്യാ തലത്തില്‍ നടത്തിയ അറബിക് കവിതാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയതാണ് പുരസ്കാരത്തിനര്‍ഹനാക്കിയത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രശസ്ത കവികള്‍ ഉള്‍പ്പെടെ അറുപതില്‍പരം കവികള്‍ പങ്കെടുത്തു.

Thursday 16 February 2012

സമസ്ത സന്ദേശജാഥക്ക് ഉജ്ജ്വല സ്വീകരണം



എട്ടരപതിറ്റാണ്ടുകാലമായി കേരളത്തില്‍ മതപ്രബോധന രംഗത്ത് നിസ്തുലമായ നേതൃത്വം നല്‍കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ഉലമയുടെ 85-ാം വാര്‍ഷിക മഹാസമ്മേളനത്തിന്‍റെ പ്രചരണാര്‍ത്ഥം മലപ്പുറം റൈഞ്ച് മദ്രസ മാനേജ്മെന്‍റ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ ഏകദിന സന്ദേശജാഥക്ക് (16ന് വ്യാഴം 11.30)ന് എം.എ.എഫ്.എം. ഓര്‍ഫനേജ് കാ൩സില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. കാ൩സിലെത്തിയ ജാഥാംഗങ്ങളെ ബഹ്ജത്ത് ഹുസൈന്‍ ഫൈസിയുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്.

Friday 10 February 2012

ഫസ്ഫരി കാമ്പസിലെ കളിസ്ഥല വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടന്നുവരുന്നു.


ഫസ്ഫരി കാമ്പസിലെ കളിസ്ഥലവിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടന്നുവരുന്നു. സേവനസന്നദ്ധരായ അന്തേവാസികളുടെ സഹകരണത്തോടെയാണിത് പു‌രോഗതിച്ച്കൊണ്ടിരിക്കുന്നത്. നജ്മുദ്ധീന്‍, ഇര്‍ഷാദ്, സാലിഹ്, സലാം എന്നിവരാണ് പ്രസ്തുത പരിപാടിക്ക് നേതൃത്വം നല്‍കുന്നുത്.

Thursday 9 February 2012

ഫസ്ഫരി ഇംഗ്ലീഷ്സ്കൂള്‍ പത്താം വാര്‍ഷികം ആഘോഷിച്ചു






            
പടിഞ്ഞാറ്റുംമുറിഃ ഫസ്ഫരി ഇംഗ്ലീഷ് സ്കൂള്‍ പത്താം വാര്‍ഷികം ആഘോഷിച്ചു. പട്ടുറുമാല്‍ ഗായകന്‍ ശിഫിന്‍ റോഷന്‍ മുഖ്യ അഥിതിയായി. വേദിയില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് പിസി. സ്കോളഷിപ്പും, മെഡല്‍, സെര്‍ട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്തു. സ്കൂള്‍ മാനേജര്‍ അബ്ദുറഹ്മാന്‍ മുബാറക് അധ്യക്ഷംവഹിച്ചു. പി.ടി.എ പ്രസിഡന്‍റ് പി. മുസ്തഫ , പ്രിന്‍സിപ്പാള്‍ അഷ്ക്കറലി, നാസര്‍ മാസ്റ്റര്‍, നജീബ് വാക്കിയത്ത്, ജാഫര്‍ വെള്ളേക്കാട്ട് എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Tuesday 7 February 2012

മീലാദ് കോണ്‍ഫറന്‍സ്


           പരിശുദ്ധ റബീഉല്‍അവ്വലിനോടനുബന്ധിച്ച് ഫസ്ഫരി കാമ്പസ് എസ്.കെ.എസ്.എസ്.എഫ്  യൂണിറ്റും പടിഞ്ഞാറ്റുംമുറി ടൗണ്‍ എസ്.കെ.എസ്.എസ്എഫ് കമ്മറ്റിയും സംയുക്തമായി മൂന്നുദിവസം നീണ്ടുനിന്ന മീലാദ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു.
           4-05-2012 ന് ശനിയാഴ്ച ഓര്‍ഫനേജ് വിദ്യാര്‍ത്ഥികളുടെ ഇസ്ലാമിക കലാസാഹിത്യ മത്സരവും സംഘടിപ്പിച്ചു.  5ന് ഞായറാഴ്ച മദ്രസാ വിദ്യാര്‍ത്ഥികള്‍ക്കായി ദഫ് മത്സരവും അരങ്ങേറി. 6ന് തിങ്കളാഴ്ച നടന്ന മീലാദ് കോണ്‍ഫറന്‍സിന്‍റെ ഉദ്ഘാടനം ബഹുഃ സയ്യിദ് സാഭിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഖുര്‍ആന്‍ സ്റ്റഡിസെന്‍റര്‍ ഡയറക്ടര്‍ ബഹുഃ റഹ്മത്തുള്ള ഖാസിമി മുത്തേടം പ്രവാചക സ്നേഹം മാനവിക മോചനത്തിന് എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു.

Friday 3 February 2012

ക്വിസ് മത്സരവും ചിത്രരചനാ മത്സരവും നടത്തി

 
ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് നടത്തുന്ന ഇന്ധനം ലാഭിക്കൂ പണം ലാഭിക്കൂ കാന്പയിന്‍റെ ഭാഗമായി ഫസ്ഫരി എജ്യുക്കേഷണല്‍ കോംപ്ലക്സില്‍ ചിത്രരചനാ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു.
വിജയികള്‍ക്കുള്ള സമ്മാനദാനം മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി. ഉസ്മാന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ അബിജിത് കാംബ്ലെ (മുംബൈ) അബ്ദുറഹ്മാന്‍ മുബാറക്, ജാഫര്‍ വെള്ളേക്കാട്ട് എന്നിവര്‍ സംബന്ധിച്ചു.

ഫസ്ഫരി ടി.ടി.ഐ. പടിഞ്ഞാറ്റുമ്മുറിയില്‍ പ്രാക്ടിക്കല്‍ എക്സാമിനേഷന്‍ ബോര്‍ഡ് സന്ദര്‍ശനം അവസാനിച്ചു.

ഡയറ്റ് സീനിയര്‍ ലക്‌ച്ചര്‍ ഗോപിയുടെ കീഴില്‍ ആര്‍.എം. ടി.ടി.ഐ. വളാഞ്ചേരിയില്‍ നിന്നും ജ്യോതി ടീച്ചര്‍, കുസുമം ടീച്ചര്‍, എസ്.എസ്.എം. ടി.ടി.ഐയില്‍ ന്നും ഷാനവാസ്, മുക്കം ടി.ടി.ഐ.യില്‍ നിന്നും റഷീദ് സര്‍, എന്നിവരടങ്ങുന്ന സംഘമാണ് രണ്ട് ദിവസം നീണ്ട സന്ദര്‍ശനം നടത്തിയത്. കുട്ടികളുടെ  റെക്കോര്‍ഡ് വര്‍ക് വിവയിലും പരിപൂര്‍ണ്ണ സംതൃപ്തി രേഖപ്പെടുത്തിയ ബോര്‍ഡ് പ്രാക്ടിക്കല്‍ ടീച്ചിംഗ് മികച്ചതാണെന്ന് വിലയിരുത്തി. മികച്ച ധാരണയോടെ എല്ലാ പ്രക്രിയകളെ കുറിച്ചും കുട്ടികള്‍ പ്രതികരിച്ചു.വിഭവ ഭൂപടം, പ്രാദേശിക ചിത്രം എന്നിവ മികച്ച നിലവാരം പുലര്‍ത്തിയതായും, കുട്ടികള്‍ തയ്യാറാക്കിയ കൂട്ടിലങ്ങാടിയുടെ നാള്‍വഴികള്‍ എന്ന ഡോക്യുമെന്ററിയും, ഐടി ബെയ്സ്ഡ് പ്രൊജക്റ്റ് വര്‍ക്കും മറ്റും ടി.ടി.ഐകള്‍ക്ക് മാതൃകയാണെന്നും ബോര്‍ഡ് എടുത്തു പറഞ്ഞു.
പ്രിന്‍സിപ്പാള്‍ അസീസ് സാറിന്റെ കീഴിലുള്ള  നജീബ് വാക്കിയത്ത്, സജിത പി., സുരുജി എന്‍. ജസീല എന്‍, റൈഹാനത്ത് സി.പി. ഷിഹാബ് പി.കെ. എന്നീ അധ്യാപകരുടെ മികച്ച പ്രവര്‍ത്തനമാണ് ജില്ലയിലെ തന്നെ ഏറ്റവും നേരെത്തെ എത്തിയ കമ്മീഷന് മുന്‍പില്‍ എല്ലാ പ്രവര്‍ത്തനവും മികച്ച രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിച്ചത്.